kasaragod local

നഗരത്തില്‍ പേപ്പട്ടിയുടെ പരാക്രമം; 15 പേര്‍ക്കു കടിയേറ്റു

കാസര്‍കോട്: നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ പേപ്പട്ടിയുടെ പരാക്രമത്തില്‍ 15 പേര്‍ക്ക് കടിയേറ്റു. ഇതില്‍ ഒരു സ്ത്രീക്കും ഡ്രൈവര്‍ക്കും സാരമായി പരിക്കേറ്റു. കടിയേറ്റവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഡ്രൈവര്‍ ഗുരുവായൂര്‍ സ്വദേശി സബീഷ് (34), കെട്ടിട നിര്‍മാണ തൊഴിലാളി കര്‍ണാടക ബാഗല്‍കോട്ടിലെ രേണുക(36), യുപി സ്വദേശി മുഹമ്മദ് സാക്കിര്‍ (23), അശോക് നഗറിലെ വിദ്യാര്‍ഥി രാഹുല്‍ (21), ചൂരിയിലെ സദ്ദാം ഹുസയ്ന്‍ (26), സീതാംഗോളിയിലെ രഞ്ജിത്ത് (24), തമിഴ്‌നാട് സ്വദേശി ആര്യ (65) തുടങ്ങി 15 ഓളം പേര്‍ക്കാണ് ഇന്നലെ രാവിലെ അശോക് നഗര്‍, കോട്ടക്കണ്ണി, പുതിയ ബസ്സ്റ്റാന്റ്, പ്രസ് ക്ലബ്ബ് ജങ്ഷന്‍ എന്നിവിടങ്ങില്‍ വച്ച് പേപ്പട്ടിയുടെ കടിയേറ്റത്. പലരും ജോലിക്കു പോകുന്നതിനിടെയായിരുന്നു പേപ്പട്ടിയുടെ കടന്നാക്രമണം.
നിലവിളിച്ചതോടെ ആളുകള്‍ എത്തി. പിന്നീട് പേപ്പട്ടിയെ തല്ലി കൊല്ലുകയായിരുന്നു. പേപ്പട്ടി വളര്‍ത്തുമൃഗങ്ങളെ കടിച്ചതായും ആശങ്കയുണ്ട്. പേപ്പട്ടിയുടെ കടിയേറ്റ് ആശുപത്രിയില്‍ കഴിയുന്നവരേ സിപിഎം കാസര്‍കോട് ഏരിയ സെക്രട്ടറി മുഹമ്മദ് ഹനീഫ്, അനില്‍ ചെന്നിക്കര എന്നിവര്‍ സന്ദര്‍ശിച്ചു.
Next Story

RELATED STORIES

Share it