Kottayam Local

നക്ഷത്ര ആമകളുമായി രണ്ടുപേര്‍ വനം വകുപ്പിന്റെ പിടിയില്‍

മുണ്ടക്കയം: നക്ഷത്ര ആമകളുമായി തമിഴ്‌നാട് സ്വദേശി ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍. റാന്നി അയിത്തലയില്‍ വാടകയ്ക്കു താമസിക്കുന്ന താമരപ്പള്ളി സതീഷ് (37) തമിഴ്‌നാട് ചെങ്കോട്ട വെല്ലംകലയ്ഞ്ചര്‍ കോളനിയില്‍ കറുപ്പ് സ്വാമി (45) എന്നിവരെയാണ് വനം വകുപ്പ് ഫഌയിങ് സ്‌ക്വാഡ് വിഭാഗം പിടികൂടിയത്.
ചെങ്കോട്ടയില്‍ നിന്ന് റാന്നിയില്‍ വില്‍പ്പനയ്ക്കായി കൊണ്ടുവന്ന രണ്ടു നക്ഷത്ര ആമകളെ സതീഷ്‌കുമാര്‍ വീട്ടില്‍ സൂക്ഷിച്ചിരിക്കുന്നതായി ഇടുക്കി ഫഌയിങ് സ്‌ക്വാഡ് ഡിവിഷന്‍ ഫോറസ്റ്റ് ഓഫിസര്‍ എസ് എസ് ജയന്ത് കുമാറിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് സതീഷ് കുമാറിന്റെ റാന്നിയിലെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ആമകളെ കണ്ടെത്തിയത്. ഒരു കോടി രൂപ രൂപയാണ് പ്രതികള്‍ നക്ഷത്ര ആമകള്‍ക്കു വിലയിട്ടിരുന്നത്.
റെയ്ഡിനു മുണ്ടക്കയം ഫഌയിങ് സ്‌ക്വാഡ് റേഞ്ച് ഓഫിസര്‍ പി കെ വിപിന്‍ ദാസ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ റോബിന്‍ മാര്‍ട്ടിന്‍, ബീറ്റ് ഓഫിസര്‍മാരായ കെ ജി ഗോപകുമാര്‍, പി രാജീവന്‍, ജിമ്മി പങ്കെടുത്തു
Next Story

RELATED STORIES

Share it