Idukki local

നം നശിപ്പിച്ച് വണ്ടിപ്പെരിയാര്‍ പഞ്ചായത്തിന്റെ മാലിന്യനിക്ഷേപം

വമുഹമ്മദ്  അന്‍സാരി

വണ്ടിപ്പെരിയാര്‍: വിനോദസഞ്ചാര കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്ന സത്രത്തിലെ മൊട്ടക്കുന്നില്‍ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യം വണ്ടിപ്പെരിയാര്‍ ഗ്രാമപ്പഞ്ചായത്ത് നിക്ഷേപിക്കുന്നതു ഭീഷണിയായി. വന്യമൃഗങ്ങള്‍ക്കു ജീവഹാനിവരെ സംഭവിക്കുന്ന സ്ഥിതിയിലേക്കെത്തിയിരിക്കുകയാണ് ഇതിന്റെ വ്യാപ്തി. ഒപ്പം വിനോദസഞ്ചാര കേന്ദ്രത്തിനും ഭീഷണിയായി. പെരിയാര്‍ കടുവാ സങ്കേതത്തോടുചേര്‍ന്ന വനമേഖലയായ സത്രത്തിലെ മൊട്ടക്കുന്നുകള്‍ക്കു സമീപമാണ് പഞ്ചായത്ത് ശേഖരിക്കുന്ന മാലിന്യം നിക്ഷേപിക്കുന്നത്. പ്ലാസ്റ്റിക് അടക്കമുള്ള മാരക പാഴ്‌വസ്തുക്കള്‍ ഉള്‍പ്പെടെയുള്ള മാലിന്യമാണ് ഇവിടെ നിക്ഷപിക്കുന്നത്. ഇത് പ്രദേശത്തെ വന്യമൃഗങ്ങളുടെ ആവാസവ്യവസ്ഥയുടെ നിലനില്‍പ്പിന് തന്നെ ഭീഷണി സൃഷ്ടിക്കുന്നു. വിനോദസഞ്ചാരികള്‍ ഏറെ എത്തുന്ന പ്രദേശമാണ് സത്രം. ദിവസം നൂറുകണക്കിന് സഞ്ചാരികളാണ് ഇവിടേക്ക് എത്തുന്നത്. ഗവിയിലേക്ക് ജീപ്പുകളില്‍ വിനോദ സഞ്ചാരികളുമായി എത്തുന്നവരെ വനംവകുപ്പ് നിയന്ത്രിച്ചതും പ്രവേശനത്തിന് അമിത ഫീസ് ഈടാക്കാന്‍ തുടങ്ങിയതുമാണ് മൊട്ടക്കുന്ന് കാണാന്‍ വിനോദസഞ്ചാരികള്‍ വള്ളക്കടവില്‍ നിന്ന് സത്രം ഭാഗത്ത് എത്താന്‍ തുടങ്ങിയത്. വണ്ടിപ്പെരിയാര്‍ വള്ളക്കടവില്‍ നിന്ന് മൂന്നുകിലോമീറ്റര്‍ ദൂരം സാഹസികമായി യാത്ര ചെയ്താല്‍ എത്തുന്നത് പ്രകൃതിരമണീയമായ മൊട്ടക്കുന്നായ സത്രത്തിനു സമീപത്താണ്. റവന്യൂ- വനം വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കഭൂമിയാണ് ഇത്. 1983ല്‍ ഇവിടെ നിന്ന് ആളുകളെ വനംവകുപ്പ് കുടി ഒഴിപ്പിച്ചു. ഇതിനുശേഷം മൊട്ടക്കുന്നുകളില്‍ പുല്ല് മാത്രം വളര്‍ന്നു നില്‍ക്കുകയാണ്. മരങ്ങള്‍ ഒന്നും ഇല്ലാത്തതിനാല്‍ ദ്യശ്യഭംഗി വളരെ കൂടുതല്‍ ആണ്. ഇവിടെ നിന്നുമുള്ള വിദൂരദൃശ്യം പെരിയാര്‍ കടുവ സങ്കേതത്തിനുള്ളിലൂടെ വന്യമൃഗങ്ങളുടെ വരവുപോക്ക് കാഴ്ചയായി മാറുന്നു. പല ജീവികളുടെ വ്യത്യസ്തമായ കരച്ചില്‍ നിശബ്ദതയില്‍ ഇവിടെ എത്തുന്ന ആളുകള്‍ക്ക് ആനന്ദമായി മാറാന്‍ തുടങ്ങിയതോടെയാണ് സത്രം വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി മാറിത്തുടങ്ങി. പഞ്ചായത്ത് വിവിധ വാര്‍ഡുകളില്‍ നിന്നു ശേഖരിക്കുന്ന മാലിന്യം പെരിയാര്‍ ടൗണില്‍ നിന്ന് മൗണ്ട് വഴി 14 കിലോമീറ്റര്‍ ദൂരമുള്ള സത്രത്തിലാണു നിക്ഷേപിക്കുന്നത്. റവന്യൂ ഭൂമി ഉള്‍പ്പെട്ട മൂന്ന് ഏക്കറോളം സ്ഥലത്താണ് പഞ്ചായത്ത് മാലിന്യം നിക്ഷേപിക്കുന്നത്. പ്ലാസ്റ്റിക്ക് ഉള്‍പ്പെടെ നശിച്ചുപോവാത്ത മാലിന്യം പ്രത്യേകമായി വേര്‍തിരിക്കാതെ കത്തിച്ചുകളയുന്നത് വന്യമൃഗങ്ങള്‍ക്കു ഭീഷണിയാണ്. ഭക്ഷണ അവശിഷ്ടങ്ങളും നനഞ്ഞ വസ്തുക്കളും കത്താതെ കിടക്കുന്നതിനാല്‍ പ്രദേശത്ത് ദുര്‍ഗന്ധവും രൂക്ഷമാണ്. ആന, പന്നി, പോത്ത് തുടങ്ങിയ മൃഗങ്ങള്‍ ഇത് ഭക്ഷണമാക്കാന്‍ എത്തുന്നതും പതിവു കാഴ്ചയാണ്. പെരിയാര്‍ കടുവ സങ്കേതത്തിന്റെ അതിര്‍ത്തിയോട് ചേര്‍ന്നതും പാരിസ്ഥിതിക ദുര്‍ബലവുമായ പ്രദേശമാണ് സത്രം. സത്രത്തിലേക്കുള്ള വിനോദസഞ്ചാരത്തെ തകര്‍ക്കാന്‍ വേണ്ടിയാണ് ഇവിടെ മാലിന്യം നിക്ഷേപിക്കുന്നതെന്നും ആരോപണമുണ്ട്. മാലിന്യങ്ങള്‍ വേര്‍തിരിച്ച് ഇത് സംസ്‌കരിക്കുന്നതിനായി പ്ലാന്റ് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Next Story

RELATED STORIES

Share it