Flash News

ധോണിയെ കുറ്റപ്പെടുത്തരുത് : വിമര്‍ശകരുടെ വായടപ്പിച്ച് വിരാട് കോഹ്‌ലി



ന്യൂഡല്‍ഹി: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ട്വന്റി 20യിലെ തോല്‍വിക്ക് ശേഷം മുന്‍ നായകന്‍ എംഎസ് ധോണിയെ വിമര്‍ശിച്ചവരുടെ വായടപ്പിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി.  എന്തുകൊണ്ടാണ് ധോണിയെ മാത്രം വിമര്‍ശിക്കുന്നത്? മൂന്ന് മല്‍സരങ്ങളില്‍ പരാജയപ്പെട്ടാല്‍ എന്നെ വിമര്‍ശിക്കാത്തത് എന്തുകൊണ്ട്?. കാരണം എനിക്ക് പ്രായം 35 ആയിട്ടില്ലല്ലോ. സാഹചര്യം മനസിലാക്കാതെ വിമര്‍ശിക്കുന്നത് തെറ്റാണ്. ഹര്‍ദിക് പാണ്ഡ്യയും ധവാനും രോഹിതും പരാജയപ്പെട്ടിട്ടും എല്ലാ വിരലുകളും ധോണിക്ക് നേരെ മാത്രം ഉയര്‍ത്തുന്നത് ശരിയല്ല. മല്‍സരത്തിന്റെ വിജയത്തിനായി ഏറ്റവും മികച്ച സംഭാവനകള്‍ നല്‍കുന്ന താരമാണ് ധോണിയെന്നും കോഹ്‌ലി പറഞ്ഞു. വളരെ ബുദ്ധിമാനായ ക്രിക്കറ്റ് താരമാണ് ധോണി. വെറുതെ അനാവശ്യ പ്രസ്താവനകള്‍ നടത്തരുതെന്നും കോഹ്‌ലി കൂട്ടിച്ചേര്‍ത്തു.നേത്തെ മുന്‍ ഇന്ത്യന്‍ താരങ്ങളായ വിവിഎസ് ലക്ഷ്മണനും അജിത്ത് അഗാര്‍ക്കറുമെല്ലാം ധോണി ട്വന്റി20യില്‍ നിന്ന് വഴിമാറേണ്ട സമയമായെന്ന് അഭിപ്രായപ്പെട്ട് രംഗത്തെത്തിയിരുന്നു.
Next Story

RELATED STORIES

Share it