Cricket

ധോണിയെ കുറ്റപ്പെടുത്തരുത്: കട്ട സപ്പോര്‍ട്ടുമായി വിരാട് കോഹ്‌ലി

ധോണിയെ കുറ്റപ്പെടുത്തരുത്: കട്ട സപ്പോര്‍ട്ടുമായി വിരാട് കോഹ്‌ലി
X

ന്യൂഡല്‍ഹി: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ട്വന്റി20 മല്‍സരത്തിലെ ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെ ഇന്ത്യയുടെ മുന്‍ നായകന്‍ എംഎസ് ധോണിയുടെ പ്രകടനത്തിനെതിരെ വന്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. മുന്‍ ഇന്ത്യന്‍ താരങ്ങളായ വിവിഎസ് ലക്ഷ്മണനും അജിത്ത് അഗാര്‍ക്കറുമെല്ലാം ധോണി ട്വന്റി20യില്‍ നിന്ന് വഴിമാറേണ്ട സമയമായെന്നും യുവതാരങ്ങള്‍ക്ക് അവസരം നല്‍കണമെന്നും ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. എന്നാല്‍ വിമര്‍ശകരുടെ എല്ലാം വായടിപ്പിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി തന്നെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്.
എന്തുകൊണ്ടാണ് ധോണിയെ മാത്രം വിമര്‍ശിക്കുന്നത്. മൂന്ന് മല്‍സരങ്ങളില്‍ പരാജയപ്പെട്ടാല്‍ എന്നെ വിമര്‍ശിക്കാത്തത് എന്തുകൊണ്ട്. കാരണം എനിക്ക് പ്രായം 35 ആയിട്ടില്ലല്ലോ. സാഹചര്യം മനസിലാക്കാതെ വിമര്‍ശിക്കുന്നത് തെറ്റാണ്. ഹര്‍ദിക് പാണ്ഡ്യയും ധവാനും രോഹിതും പരാജയപ്പെട്ടിട്ടും എല്ലാ വിരലുകളും ധോണിക്ക് നേരെ ഉയര്‍ത്തുന്നത് ശരിയല്ല. മല്‍സരത്തിന്റെ വിജയത്തിനായി ഏറ്റവും മികച്ച സംഭാവനകള്‍ നല്‍കുന്ന താരമാണ് ധോണിയെന്നും കോഹ്‌ലി പറഞ്ഞു. വളരെ ബുദ്ധിമാനായ ക്രിക്കറ്റ് താരമാണ് ധോണി. വെറുതെ അനാവശ്യ പ്രസ്താവനകള്‍ നടത്തരുതെന്നും കോഹ്‌ല്ി കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it