Flash News

ദ.ആഫ്രിക്കയില്‍ 3 ഇന്ത്യന്‍ വംശജര്‍ പിടിയില്‍



ജൊഹാനസ്ബര്‍ഗ്: ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് യൂനിവേഴ്‌സിറ്റി സീറ്റുകള്‍ നിയമവിരുദ്ധമായി വില്‍പന നടത്തിയ മൂന്നു ഇന്ത്യന്‍ വംശജര്‍ ദക്ഷിണാഫ്രിക്കയില്‍ അറസ്റ്റില്‍. ജൊഹാനസ് ബര്‍ഗ് യൂനിവേഴ്‌സിറ്റിയിലെ വൈദ്യശാസ്ത്രത്തിന്റെയും മറ്റു ആരോഗ്യ ശാസ്ത്ര കോഴ്‌സുകളുടെയും സീറ്റുകള്‍ വില്‍പന നടത്തിയെന്നാണ് ഇവര്‍ക്കെതിരായ ആരോപണം. വര്‍ഷ (44), ഹിതേഷ് കുമാര്‍ ഭട്ട് (46), ഡര്‍ബനിലെ ലിറ്റില്‍ ഗുജറാത്ത് റസ്റ്റോറന്റ് ഉടമ പ്രശ്‌നി ഹിരാമന്‍ (55) എന്നിവരാണ് അറസ്റ്റിലായത്. വൈദ്യശാസ്ത്രത്തിന്റെയും മറ്റ് ആരോഗ്യ ശാസ്ത്രത്തിന്റെയും സീറ്റുകള്‍ വിദ്യാര്‍ഥികള്‍ക്ക് വില്‍പന നടത്തുന്ന സിന്റിക്കേറ്റില്‍ അംഗമാണ് ഇവരെന്ന് പോലിസ് പറഞ്ഞു. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായി സംവരണം ചെയ്തിട്ടുള്ള കവാസുലു നതാല്‍ യൂനിവേഴ്‌സിറ്റിയിലെ നെല്‍സണ്‍ മണ്ടേല സ്‌കൂള്‍ ഓഫ് മെഡിസിനിലെ സീറ്റുകളാണ് സംഘം വില്‍പന നടത്തിയത്.
Next Story

RELATED STORIES

Share it