ദോഹയിലെ ലേബര്‍ ക്യാംപില്‍ തീപ്പിടിത്തം; ഇന്ത്യക്കാരന് മരിച്ചു
BY sdq Kappan1 March 2016 2:41 PM GMT
X
sdq Kappan1 March 2016 2:41 PM GMT
ദോഹ: ശഹാനിയയില്‍ ലേബര്‍ ക്യാംപിലുണ്ടായ തീപ്പിടിത്തത്തില്‍ ഇന്ത്യക്കാരന് മരിച്ചു. ശഹാനിയയിലെ യുസിസി ക്യാംപില്‍ കഴിഞ്ഞ ദിവസം രാത്രി 11.30ഓടെയാണ് തീപ്പിടിത്തമുണ്ടായത്. സംഭവത്തില്‍ തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തിന്റെ ഒന്നാം നില പൂര്‍ണമായും കത്തിനശിച്ചു. ബംഗ്ലാദേശുകാരനായ തൊഴിലാളിക്ക് കാലിന് പരിക്കേറ്റു. പോലിസും ഫയര്‍ഫോഴ്സുമെത്തിയാണ് തീയണച്ചത്. 300 ഓളം തൊഴിലാളികളാണ് ഇവിടെ താമസിച്ചിരുന്നത്. ഇവര്‍ പുറത്തേക്കോടി രക്ഷപ്പെടുകയായിരുന്നു. ഉറങ്ങികിടക്കുകയായിരുന്ന യുപി സ്വദേശി മുഹമ്മദ് ഫയാസ് ഷെയ്ഖിനെയാണ് പുലര്‍ച്ചെയോടെ ശ്വാസം മുട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. 35 വയസായിരുന്നു. എസിയില്‍ നിന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിനു കാരണമെന്നാണ് നിഗമനം. പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Next Story
RELATED STORIES
സമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTരാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMT