ദൈവപ്രീതിക്ക് മകളെ ബലി നല്‍കി; യുവാവ് പിടിയില്‍

ജോധ്പൂര്‍: ദൈവപ്രീതിക്കായി നാലു വയസ്സുകാരിയായ മകളെ കഴുത്തറുത്തു ബലി നല്‍കിയ പിതാവ് അറസ്റ്റില്‍. രാജസ്ഥാനിലെ ജോധ്പൂരിലാണു സംഭവം. ക്രൂരകൃത്യം ചെയ്ത 26കാരനായ നവാബ് അലിെയ പോലിസ് അറസ്റ്റ് ചെയ്തു.
നവാബ് അലി തന്റെ മകളായ റിസ്‌വാന (4)യെ കഴുത്തറുത്തു കൊല്ലുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ വീടിന്റെ താഴത്തെ നിലയില്‍ നിന്നാണ് കഴുത്ത് മുറിഞ്ഞ നിലയില്‍ റിസ്‌വാനയെ കണ്ടെത്തിയത്.
നവാബ് അലിയും ഭാര്യയും രണ്ട് പെണ്‍മക്കളും വീടിന്റെ ടെറസ്സിലായിരുന്നു ഉറങ്ങാന്‍ കിടന്നത്.
രാത്രിയില്‍ മകളെ വിളിച്ചിറക്കി താഴത്തെ നിലയിലെത്തിച്ച് സ്വന്തം മടിയില്‍ കിടത്തുകയും മൂര്‍ച്ചയേറിയ കത്തി കൊണ്ട് മകളുടെ കഴുത്ത് അറക്കുകയുമായിരുന്നു.
വെള്ളിയാഴ്ച രാവിലെ മകളെ കാണാതായതോടെ മാതാവ് വീട്ടില്‍ നടത്തിയ തിരച്ചിലിനൊടുവില്‍ താഴത്തെനിലയില്‍ കഴുത്തു മുറിഞ്ഞു കിടക്കുന്നതാണു കണ്ടതെന്ന് പോലിസ് പറഞ്ഞു.
മകളെ പൂച്ച കടിച്ചു കൊന്നതാവാമെന്നു വിശ്വസിപ്പിക്കാനുള്ള ശ്രമവും നവാബ് അലി നടത്തിയിരുന്നു.
Next Story

RELATED STORIES

Share it