ദൈര്‍ഘ്യമുള്ള റമദാന്‍ വ്രതം ഗ്രീന്‍ലാന്‍ഡില്‍; കുറവ് അര്‍ജന്റീനയില്‍

ദുബയ്: റമദാനില്‍ ഏറ്റവും ദൈര്‍ഘ്യമുള്ള  വ്രതം അനുഷ്ഠിക്കുന്നത് ഗ്രീന്‍ലാന്‍ഡിലെ മുസ്‌ലിംകള്‍. ഇവിടത്തെ ജനങ്ങള്‍ നോമ്പെടുക്കുന്നത് 21 മണിക്കൂറും രണ്ടു മിനിറ്റുമാണ്. ഏറ്റവും കുറവ് അര്‍ജന്റീനയിലാണ്. ഇവിടെ 11 മണിക്കൂറും 32 മിനിറ്റുംകൊണ്ട് സൂര്യന്‍ അസ്തമിക്കുന്നു.
യൂറോപ്യന്‍ രാജ്യങ്ങളായ ഐസ്്‌ലാന്‍ഡില്‍ 21 മണിക്കൂറും ഫിന്‍ലന്‍ഡിലും നോര്‍വേയിലും 20 മണിക്കൂറുമാണ് റമദാന്‍ വ്രതസമയം. ഡെന്‍മാര്‍ക്കില്‍ 19 മണിക്കൂറും ജര്‍മനി, നെതര്‍ലന്‍ഡ്‌സ്, ബെല്‍ജിയം എന്നീ രാജ്യങ്ങളിലെ മുസ്‌ലിംകള്‍ 18 മണിക്കൂര്‍ വീതവുമാണ് നോമ്പെടുക്കുന്നത്.
കടുത്ത ചൂടനുഭവപ്പെടുന്ന മണലാരണ്യരാജ്യങ്ങളായ സൗദി അറേബ്യ, യുഎഇ, ഖത്തര്‍, കുവൈത്ത്, ബഹ്‌റയ്ന്‍, ഒമാന്‍, ഇറാഖ്, ജോര്‍ദാന്‍, മൊറോക്കോ, ലിബിയ എന്നീ രാജ്യങ്ങളില്‍ 14-15 മണിക്കൂര്‍ വരെയാണ് നോമ്പ്. ആസ്‌ത്രേലിയയില്‍ 11 മണിക്കൂറും 35 മിനിറ്റുമാണ് റമദാന്‍ ദൈര്‍ഘ്യം.
ഇന്ത്യയടക്കം ലോകത്തിലെ ഏറ്റവും കൂടുതല്‍ മുസ്‌ലിംകള്‍ നോമ്പെടുക്കുന്ന ശരാശരി സമയം 15-16 മണിക്കൂറിനിടയ്ക്കാണ്.
Next Story

RELATED STORIES

Share it