wayanad local

ദേശീയ വനിതാ കമ്മീഷന്‍ പ്രസ്താവന അപഹാസ്യം: എസ്‌വൈഎസ്‌



കല്‍പ്പറ്റ: കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്ന ദേശീയ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ രേഖ ശര്‍മയുടെ പ്രസ്താവന നിരുത്തരവാദപരവും അപഹാസ്യവുമാണെന്ന് എസ്‌വൈഎസ് ജില്ലാ സംഗമം വിമര്‍ശിച്ചു. മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന കേരളത്തെ ദേശീയതലത്തില്‍ ഇകഴ്ത്താനുള്ള ശ്രമത്തിന്റെ ഭാഗമായേ പ്രസ്താവനയെ കാണാനാകൂവെന്ന് വിലയിരുത്തി. സംസ്ഥാനത്ത് നിര്‍ബന്ധിത മതപരിവര്‍ത്തനം ഇല്ലെന്നാണ് കേരള വനിതാ കമ്മീഷന്‍ അഭിപ്രായപ്പെട്ടതെന്ന് ചൂണ്ടിക്കാട്ടി. സംഘടനാ ശാക്തീകരണം, മീലാദ് കാംപയിന്‍, പ്രസിദ്ധീകരണ സന്ദേശം തുടങ്ങിയവയ്ക്ക് ആവശ്യമായ നൂതന പദ്ധതികള്‍ ആവിഷ്‌കരിച്ചു. പുതിയ ശാഖകള്‍ക്ക് സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരപത്രം നല്‍കി. ലീഡ് ടു ലീഡര്‍ഷിപ്പ് എന്ന പേരില്‍ നടത്തിയ സംഗമം പാണക്കാട് സയ്യിദ് ഷഹീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഇബ്രാഹീം ഫൈസി പേരാല്‍ അധ്യക്ഷത വഹിച്ചു. എം എം ഇമ്പിച്ചിക്കോയ മുസ്‌ല്യാര്‍, പി സി ഇബ്രാഹീം ഹാജി, ഷൗക്കത്തലി മൗലവി വെള്ളമുണ്ട, കാഞ്ഞായി ഉസ്മാന്‍, സി പി ഹാരിസ് ബാഖവി, ഉസ്മാന്‍ ദാരിമി പന്തിപ്പൊയില്‍, വി സുബൈര്‍ ഹാജി, മുജീബ് ഫൈസി, കുഞ്ഞമ്മദ് കൈതക്കല്‍, എടപ്പാറ കുഞ്ഞമ്മദ്, അബ്ദുറഹ്മാന്‍ തലപ്പുഴ, ഹാരിസ് ബനാന, ടി കെ അബൂബക്കര്‍ മൗലവി, ജാഫര്‍ ഹൈതമി, എ കെ സുലൈമാന്‍ മൗലവി, കെ സി കെ തങ്ങള്‍, മൂസ തരുവണ സംസാരിച്ചു.
Next Story

RELATED STORIES

Share it