ദേശീയ റോളര്‍ സ്കേറ്റിങ് ചാംപ്യന്‍ ഷിപ്പ്: സ്വര്‍ണ്ണവും വെള്ളിയും ഉള്‍പ്പെടെ കേരളത്തിനു ആറ് മെഡല്‍
BY Sumeera SMR17 April 2016 5:30 AM GMT
Sumeera SMR17 April 2016 5:30 AM GMT
കൊല്ലം: മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളില്‍ നടന്ന അമ്പത്തി മൂന്നാമത് ദേശീയ സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ റോളര്‍ സ്കേറ്റിങ് ചാംപ്യന്‍ ഷിപ്പില്‍ ഒരു സ്വര്‍ണവും ഒരു വെള്ളിയും ഉള്‍പ്പെടെ ആറു മെഡലുകള്‍ കേരളം കരസ്ഥമാക്കി. 12നും 16നുമിടയില്‍ ജൂനിയര്‍ ആണ്‍കുട്ടികളുടെ ഇന്‍ലൈന്‍ ഫ്രീ സ്കേറ്റിങില്‍ അഭിജിത് അമല്‍ രാജ്(പത്തനംതിട്ട) സ്വര്‍ണ്ണവും ഫ്രീ സ്കേറ്റിങില്‍ വെള്ളിയും കരസ്ഥമാക്കി. സീനിയര്‍ വിഭാഗം 16നു മുകളില്‍ സോളോ ഡാന്‍സില്‍ ഗായത്രി സുകു (പത്തനംതിട്ട) സീനിയര്‍ കപ്പിള്‍ പെയര്‍ ഡാന്‍സില്‍ പി എം മിലിന്ദ് വിനായക്(പത്തനംതിട്ട), ഗായത്രി സുകു 16 ന് മുകളില്‍ പെണ്‍കുട്ടികളുടെ റിങ്ക് മൂന്ന് സ്പീഡ് സ്കേറ്റിങില്‍ നൗറിന് എസ് റഹിം(തിരുവനന്തപുരം), സബ് ജൂനിയര്‍ ഫ്രീ സ്റ്റൈല്‍ സ്പീഡ് സ്ലാലത്തില് ഹരിഹരന് (പത്തനംതിട്ട) എന്നിവര്‍ വെങ്കല മെഡല്‍ നേടി. മൊത്തം 97 പേര് വിവിധ സംസ്ഥാനങ്ങളില്‍ നടന്ന ദേശീയ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുത്തതായി കേരള റോളര്‍ സ്കേറ്റിങ് അസോസിയേഷന് സെക്രട്ടറി സെബാസ്റ്റ്യന്‍ പ്രേം അറിയിച്ചു.
Next Story
RELATED STORIES
തിരഞ്ഞെടുപ്പ് നേട്ടം മുന്നില്‍ കണ്ട് മുഖ്യമന്ത്രി പൂഞ്ഞാര്‍ സംഭവത്തെ...
7 March 2024 5:54 AM GMTപൂഞ്ഞാര്‍ വിഷയം: മുഖ്യമന്ത്രി സാമുദായിക ധ്രുവീകരണത്തിലൂടെ വോട്ട്...
6 March 2024 12:25 PM GMTപ്രഫ. സായിബാബയെ കുറ്റവിമുക്തനാക്കിയ വിധി ഭരണകൂട ഭീകരതയെ...
5 March 2024 11:30 AM GMTചരിത്ര പണ്ഡിതന് ദലിത് ബന്ധു എന്‍ കെ ജോസ് അന്തരിച്ചു
5 March 2024 11:26 AM GMTപൂഞ്ഞാര്‍ സംഭവം: മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ജാമ്യം
1 March 2024 10:03 AM GMTപൂഞ്ഞാര്‍ സംഭവം: ഈരാറ്റുപേട്ടയെ വര്‍ഗീയവല്‍ക്കരിക്കാനുള്ള...
28 Feb 2024 2:43 PM GMT