ദേശീയ ടെന്നീസ് വോളിബോള്‍ ചാംപ്യന്‍ഷിപ്പ്: കേരള ടീമില്‍ പുതുപ്പാടിയുടെ ആധിപത്യം
BY Sumeera SMR6 Jan 2016 4:51 AM GMT
Sumeera SMR6 Jan 2016 4:51 AM GMT
താമരശ്ശേരി: ദേശീയ ടെന്നീസ് വോളിബോള്‍ ചാംപ്യന്‍ഷിപ്പുകളില്‍ മാറ്റുരക്കുന്ന കേരള ടീമില്‍ പുതുപ്പാടിയുടെ ആധിപത്യം. ഇന്ന് മഹാരാഷ്ട്രയില്‍ ആരംഭിക്കുന്ന ദേശീയ മീറ്റിലും ഈമാസം 10 മുതല്‍ ആന്ദ്രപ്രദേശില്‍ നടക്കുന്ന മീറ്റിലും കളത്തിലിറങ്ങുന്ന കേരള ടീമിന്റെ കടിഞ്ഞാണ്‍ പുതുപ്പാടിക്കാരുടെ കരങ്ങളിലാണ്.
ഇന്ന് മുതല്‍ മൂന്ന് ദിവസങ്ങളിലായി മഹാരാഷ്ട്രയിലെ ചന്ദ്രപൂരില്‍ നടക്കുന്ന ദേശീയ സ്കൂള്‍ ടെന്നീസ് വോളിബോള്‍ ചാംപ്യന്‍ഷിപ്പില്‍ മല്‍സരിക്കുന്ന കേരളത്തിന്റെ സീനിയര്‍ ഗേള്‍സ് ടീമിലെ ആറുപേരില്‍ ദയ ചന്ദ്രനും സ്നേഹ സജിയുമാണ് പുതുപ്പാടി ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്നിന്നുള്ളവര്. സീനിയര്‍ ബോയ്സിന്റെ ക്യാപ്റ്റന്‍ മുഹമ്മദ് യഹിയയും പുതുപ്പാടിയിലാണ് പരിശീലനം നേടിയത്.
ഈമാസം 10,11,12 തിയ്യതികളില്‍ ആന്ദ്രപ്രദേശിലെ ചിത്തൂരില്‍ നടക്കുന്ന ദേശീയ യൂത്ത് ടെന്നീസ് വോളിബോള്‍ ചാംപ്യന്‍ഷിപ്പില്‍ കേരള ടീമിലെ ഒരാളൊഴികെ എല്ലാവരും പുതുപ്പാടിയുടെ സംഭാവനയാണ്.
കേരള ടീം ക്യാപ്റ്റന്‍ സിറിയക് ബാബു, സുധിന്‍ ചന്ദ്രന്, ഷാഹുല്‍, അമല്‍, പി ജൗഹര്‍, പ്രജുല്‍ പ്രമോദ്, രതിക് സുന്ദര്‍, ഇ സഫര്‍, അജ്നാസ് എന്നിവരാണ് പുതുപ്പാടിയില്നിന്നുള്ളവര്. സ്കൂളിലെ കായികാധ്യാപകന് ടി എം അബ്ദുറഹിമാനാണ് ഇവരുടെ പരിശീലകന്. അധികൃതരുടെ ചെറിയൊരു കൈതാങ്ങുകൂടെയായാല് കായിക രംഗത്ത് പുതുപ്പാടിക്ക് മികച്ച നേട്ടം കൊയ്യാനാവുമെന്നാണ് ഇവരുടെ പ്രതീക്ഷ.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT