malappuram local

ദേശീയപാത: ഹിയറിങ് റിപോര്‍ട്ട് പുറത്തുവിടണമെന്ന് ആക്ഷന്‍ കൗണ്‍സില്‍

തേഞ്ഞിപ്പലം: ദേശീയപാത 66 ടോള്‍ റോഡാക്കി വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലയില്‍ കിടപ്പാടവും ഭൂമിയും കെട്ടിടങ്ങളും നഷ്ടമാകുന്നവരുമായി കോംപിറ്റന്റ് അതോറിറ്റി നടത്തിയ ഹിയറിങിന്റെ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ അധികൃതര്‍ തയ്യാറാവണമെന്ന് എന്‍എച്ച് ആക്ഷന്‍ കൗണ്‍സില്‍ ജില്ലാ കണ്‍വീനര്‍ അബുലൈസ് തേഞ്ഞിപ്പലം, എന്‍എച്ച് സംരക്ഷണ സമിതി ജില്ലാ കണ്‍വീനര്‍ പി കെ പ്രദീപ് മേനോന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
തിരൂര്‍, തിരൂരങ്ങാടി, പൊന്നാനി താലൂക്കുകളില്‍ നിന്നായി ഹിയറിങില്‍ പങ്കെടുത്ത 2300 ലേറെ പേരില്‍ ബഹുഭൂരിഭാഗം പേരും 30 മീറ്ററിലേറെ സ്ഥലം ചുങ്കപ്പാതയ്ക്ക് വിട്ടുകൊടുക്കുവാന്‍ തയ്യാറല്ലെന്ന നിലപാടാണ് ഹിയറിങില്‍ വ്യക്തമാക്കിയത്.
എന്നാല്‍ ഇക്കാര്യം മറച്ചുവച്ച് 45 മീറ്റര്‍ ചുങ്കപ്പാത പദ്ധതിയുമായി മുന്നോട്ടു പോവാനാണ് റവന്യു- ഹൈവൈ അധികൃതര്‍ ശ്രമിക്കുന്നതെന്ന് ഭാരവാഹികള്‍ കുറ്റപ്പെടുത്തി.
നഷ്ടപ്പെടുന്നവരില്‍ ഭൂരിഭാഗം പേര്‍ നിര്‍ദിഷ്ട പദ്ധതിക്കെതിരേ നിലപാടെടുത്താല്‍ പദ്ധതി പുനരവലോകനം ചെയ്യണമെന്ന നിയമത്തെ അട്ടിമറിക്കുവാനുള്ള ശ്രമം അപലപനീയവും ജനദ്രോഹവുമാണെന്ന് ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it