kannur local

ദേശീയപാതയില്‍ ഓവുചാലില്ല; വെള്ളം റോഡില്‍ തന്നെ



മട്ടന്നൂര്‍: മേലെ ചൊവ്വ -മട്ടന്നൂര്‍ റോഡ് ദേശീയപാതയായി ഉയര്‍ത്തിയുള്ള പ്രഖ്യാപനം വന്നതിനു പിന്നാലെ റോഡ് വീതികൂട്ടി മെക്കാഡം ടാറിങ് നടത്തിയെങ്കിലും പലയിടത്തും ഓവുചാലില്ല.  ഇതുമൂലം മഴവെള്ളം റോഡിലൂടെ ഒഴുകുകയാണ്. ഇതു കാല്‍നട യാത്രക്കാര്‍ക്ക് സൃഷ്ടിക്കുന്ന ബുദ്ധമുട്ട് ചെറുതല്ല.  മട്ടന്നൂര്‍ മുതല്‍ മേലെ ചൊവ്വ വരെയുള്ള 23 കിലോമീറ്റര്‍ 5.50 മീറ്റര്‍ വീതിയുള്ള റോഡ് ഇരുവശത്തുമായി 1.50 മീറ്റര്‍ വര്‍ധിപ്പിച്ച് 7 മീറ്റര്‍ ആക്കിയിരുന്നു. കഴിഞ്ഞ മാസമായിരുന്നു ടാറിങ് പൂര്‍ത്തിയാക്കിയത്. എന്നാല്‍ ഓവുചാല്‍ പോയിട്ട് പലയിടത്തും നടപ്പാത പോലുമില്ല. റോഡിന് ഇരുവശവും റവന്യൂവകുപ്പിന്റെ സ്ഥലമുള്ളതിനാല്‍ കുറച്ച് സ്ഥലം മാത്രമേ ഇതിനായി അക്വയര്‍ ചെയ്യേണ്ടതുള്ളൂ. എന്നാല്‍ അതിനുള്ള നടപടി സ്വീകരിച്ചില്ല. ചില സ്ഥലത്ത് വഴിയാത്രികര്‍ക്ക് നടക്കാന്‍ അല്‍പം പോലും സൗകര്യമില്ല. മഴവെള്ളത്തിനൊപ്പം മണ്ണും ഒലിച്ചുവരുന്നതോടെ റോഡ് പലയിടത്തും ചളിക്കുളമായി. റോഡില്‍ വെള്ളം കെട്ടിക്കിടക്കുന്നത് മൂലം ഇരുചക്രവാഹനള്‍ അപകടത്തില്‍പ്പെടുന്നതും പതിവായി. കേന്ദ്ര ദേശീയപാത അതോറിറ്റിയാണ് 26 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് ദേശീയപാതയായി അംഗീകരിച്ചത്. മട്ടന്നൂരിലെ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള പദ്ധതി കണക്കിലെടുത്തായിരുന്നു നടപടി. മേഖലയിലെ യാത്ര ദുസ്സഹമായതോടെ വെള്ളം ഒഴുക്കിവിടാനുള്ള സംവിധാനം നടപ്പാക്കണമെന്നാണ് ആവശ്യം.
Next Story

RELATED STORIES

Share it