Alappuzha local

ദേശീയപാതയിലെ സുരക്ഷ: 8.01 കോടിയുടെ പദ്ധതി സമര്‍പ്പിച്ചു

ആലപ്പുഴ: ജില്ലയിലെ ദേശീയപാതയില്‍ അപകടങ്ങള്‍ കുറയ്ക്കുന്നതിനും ഗതാഗത സുരക്ഷയ്ക്കുമായി കേന്ദ്ര ഗതാഗതമന്ത്രാലയത്തിനു സമര്‍പ്പിക്കാന്‍ 8.01 കോടി രൂപയുടെ പദ്ധതി തയാറാക്കി ദേശീയപാതാ വിഭാഗം ചീഫ് എന്‍ജിനീയര്‍ക്കു സമര്‍പ്പിച്ചതായി ജില്ലാ കലക്ടര്‍ എന്‍ പത്മകുമാര്‍ അറിയിച്ചു. ഇത് ഉടന്‍ മന്ത്രാലയത്തിനു സമര്‍പ്പിക്കും.ദേശീയപാത 66ല്‍ (പഴയ എന്‍എച്ച് 47) അരൂര്‍ മുതല്‍ കായംകുളം കൃഷ്ണപുരം വരെയുള്ള ഭാഗത്തെ റോഡരികിലെ നടപ്പാതയുമായുള്ള പൊക്കവ്യത്യാസം പരിഹരിക്കുക, അപകടസൂചനാ ബോര്‍ഡുകളും ദിശാ സൂചകങ്ങളും സ്ഥാപിക്കുക, സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിക്കുക എന്നിവയടക്കം സുപ്രധാന നടപടികളാണ് പദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ദേശീയപാതയിലെ പ്രധാന ജങ്ഷനുകളില്‍ ടൈല്‍ പാകുന്നതിനും പദ്ധതിയുണ്ട്. കെ സി വേണുഗോപാല്‍ എംപി, ദേശീയപാതാ വിഭാഗം ചീഫ് എന്‍ജിനീയര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന റോഡ് സുരക്ഷാ അതോറിറ്റി യോഗത്തിലെ തീരുമാനപ്രകാരമാണ് പദ്ധതി തയ്യാറാക്കിയത്. കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ പ്രത്യേക റോഡ് സുരക്ഷാ പദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ച് നടപ്പാക്കുന്നതിനായി പൊതുമരാമത്ത് ദേശീയപാത വിഭാഗമാണ് പദ്ധതിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയത്.
Next Story

RELATED STORIES

Share it