Kollam Local

ദേശീയപാതയിലെ കുഴി യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു

ചവറ: ദേശീയപാതയുടെ മധ്യത്തുള്ള കുഴി യാത്രക്കാര്‍ക്ക് ഭീഷണിയാവുന്നു. ചവറ പാലത്തിന് നടുക്കാണ് യാത്രകക്കാര്‍ക്ക് അപകടം ഉണ്ടാക്കുന്ന തരത്തില്‍ കുഴി രൂപപ്പെട്ടിരിക്കുന്നത്. ഈ കുഴി കാരണം പലപ്പോഴും രാവിലെയും വൈകിട്ടും ഇവിടെ ഗതാഗതം തടസപ്പെടുന്നവസ്ഥയാണ്.

ഇടുങ്ങിയ പാലത്തില്‍ ഇരു ചക്ര വാഹനത്തില്‍ വരുന്നവര്‍ക്കാണ് ഈ കുഴികള്‍ മരണക്കെണി ഒരുക്കിയിരിക്കുന്നത്. രാത്രി കാലങ്ങളില്‍ അമിത വേഗതയില്‍ വരുന്ന ഇരു ചക്ര വഹനങ്ങള്‍ പലപ്പോഴും ഈ കുഴിയില്‍ വീണ് അപകടമുണ്ടാകുന്നു. ശക്തമായി മഴ പെയ്യുന്നതിനവുസരിച്ച് റോഡിന് നടുക്കുള്ള കുഴിയുടെ വലിപ്പം കൂടി വരുകയാണ്. മഴയത്ത് ഇത്തരം കുഴികള്‍ ഉണ്ടാകുമ്പോള്‍ അധികൃതര്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടി ഇത്തരത്തിലുള്ള കുഴിയുടെ മുകളില്‍ മെറ്റല്‍ നിരത്തുകയാണ് പതിവ്. അടുത്ത മഴയ്ക്ക് വീണ്ടും ഇതേ ഭാഗത്ത് തന്നെ ഇളകി വലിയ കുഴികള്‍ രൂപപ്പെടുകയാണ് ചെയ്യുന്നത്. ശാസ്ത്രീയമായ രീതിയില്‍ കുഴികള്‍ ടാര്‍ ചെയ്താല്‍ മഴയത്ത് കുഴികള്‍ രൂപപ്പെടുന്നത് ഒഴിവാക്കാന്‍ പറ്റും എന്നാണ് നാട്ടുകാര്‍ പറയുന്നത്. നീണ്ടകര മുതല്‍ കന്നേറ്റി വരെയുളള ദേശീയപാതയിലെ കുഴികള്‍ നാള്‍ക്കുനാള്‍ കൂടി വരുകയാണ്.
Next Story

RELATED STORIES

Share it