ദേശവിരുദ്ധരെ ഉന്മൂലനം ചെയ്യാന്‍ ജെഎന്‍യുവില്‍ പ്രത്യേക പൂജ
BY sdq Kappan16 April 2016 10:38 AM GMT
X
sdq Kappan16 April 2016 10:38 AM GMT
ന്യൂഡല്‍ഹി: രാജ്യത്തെ ദേശവിരുദ്ധരെ ഉന്മൂലനം ചെയ്യാനും ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാല ശുദ്ദീകരിക്കുന്നതിനുമായി സര്‍വ്വകലാശാല ഹോസ്റ്റലില്‍ പൂജ. സംഘപരിവാര സംഘടനയായ ഹിന്ദു ജാഗരണ്‍ അഭിയാന് എന്ന വിദ്യാര്‍ഥി സംഘടനയാണ് രാംനവമി ആഘോഷങ്ങളുടെ ഭാഗമായി ജെഎന്‍യു ഹോസ്റ്റലില്‍ പൂജ നടത്തിയത്. ദുര്‍ഗാ മാതാവിനെ അപകീര്‍ത്തിപ്പെടുത്തുകയും ജെഎന്‍യുവില്‍ ദേശ വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിക്കുകയും ചെയ്ത് പശ്ചാതലത്തിലാണ് ഹിന്ദു ജാഗരണ്‍ അഭിയാനും ഹിന്ദു വിദ്യാര്‍ഥി സേനയും രാം നവമി പൂജയും ഭഗവതി പൂജയും നടത്തിയതെന്ന് സംഘടന പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
രാജ്യത്തെ മുഴുവന്‍ ദേശദ്രോഹികളേയും നശിപ്പിക്കണമെന്ന് ദൈവത്തോട് പ്രാര്‍ത്ഥിച്ചുവെന്നും മാന്‍ഡി ഹോസ്റ്റലില്‍ നടന്ന ചടങ്ങില്‍ 100ഓളം വിദ്യാര്‍ഥികള്‍ പങ്കെടുത്തുവെന്നും സംഘടന അവകാശപ്പെട്ടു. ഹിന്ദു മഹാസഭാ നേതാവ് അജയ് ഗൗതം പരിപാടിയില്‍ മുഖ്യ അതിഥിയായി പങ്കെടുത്തു.
Next Story
RELATED STORIES
സംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഫ്രീലാന്‍സ് ജോലികളുടെ കാലം
20 April 2024 7:03 AM GMTകണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ സിപിഎം പ്രവര്ത്തകൻ മരിച്ചു;...
5 April 2024 8:53 AM GMTറിയാസ് മൗലവി കൊലക്കേസ്: ആര്‍എസ്എസ്സുകാരായ മൂന്ന് പ്രതികളെയും കോടതി...
30 March 2024 6:06 AM GMTഒമ്പത് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്ക് ജാമ്യം; എന്‍ഐഎയ്ക്ക്...
21 March 2024 6:30 AM GMT