ദേവേന്ദ്ര ഫഡ്‌നാവിസ് ചായ സല്‍ക്കാരത്തിന് ചെലവിട്ടത് 3.4 കോടി

മുംബൈ: മഹാരാ്രഷ്ടയില്‍ കടം മൂലം കര്‍ഷകര്‍ ആത്മഹത്യ ചെയ്യുമ്പോള്‍ ബിജെപി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഔദ്യോഗിക വസതിയിലെ ചായ സല്‍ക്കാരത്തിന് ഒരു വര്‍ഷം ചെലവഴിച്ചത് 3.4 കോടി. മുഖ്യമന്ത്രിയുടെ ഓഫിസ് നടത്തുന്ന ധൂര്‍ത്ത് സംസ്ഥാനത്ത് വന്‍ വിവാദത്തിനു തിരികൊളുത്തിയിട്ടുണ്ട്.
കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ചായ കുടിക്കാനായി ചെലവാക്കിയ പണത്തില്‍ വന്‍ വര്‍ധനയാണുണ്ടായത്. 2015-16 വര്‍ഷം 58 ലക്ഷം രൂപയായിരുന്നു ഇത്തരത്തില്‍ ചെലവായത്. എന്നാല്‍, 2017-18ല്‍ എത്തുമ്പോള്‍ ഈ തുക 3.4 കോടിയായി ഉയര്‍ന്നു. 577 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായത്.  18,500 കപ്പ് ചായ പ്രതിദിനം ഉപയോഗിക്കുന്നുവെന്നാണ് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നത്. ഇത്രയും കപ്പുകള്‍ നിത്യേന ഉപയോഗിക്കുക എന്നത് അസാധ്യമായ കാര്യമാണെന്ന് മുംബൈ കോണ്‍ഗ്രസ് പ്രസിഡന്റ് സഞ്ജയ് നിരുപം വ്യക്തമാക്കി.
Next Story

RELATED STORIES

Share it