kasaragod local

ദേവകി വധം: ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി



പെരിയാട്ടടുക്കം: പനയാല്‍ കാട്ടിയടുക്കത്ത് വീട്ടമ്മയെ കഴുത്തു മുറുക്കിയും ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തിയ കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. ഇതിന്റെ ഭാഗമായി കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ദേവസ്യയും സംഘവും ഇന്നലെ ഉച്ചയോടെ കാട്ടിയടുക്കത്തെത്തി. ദേവകിയുടെ വീട്, മൃതദേഹം കാണപ്പെട്ട സെന്‍ട്രല്‍ ഹാള്‍, വീടിന്റെ വാതിലുകള്‍, വീട്ടിലേയ്ക്കുള്ള വഴികള്‍ എന്നിവ സംഘം പരിശോധിച്ചു.കഴിഞ്ഞ ജനുവരി 13ന് രാത്രിയിലാണ് ദേവകി (65) സ്വന്തം വീട്ടിനകത്തു കൊല്ലപ്പെട്ടത്. പിറ്റേന്ന് വൈകിട്ടാണ്് കൊലപാതകം പുറത്തറിഞ്ഞത്. ലോക്കല്‍ പോലിസ് നടത്തിയ അന്വേഷണം തൃപ്തികരമല്ലാത്തതിനെതുടര്‍ന്ന് നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് പ്രക്ഷോഭം നടത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.
Next Story

RELATED STORIES

Share it