ദുരിതാശ്വാസ സഹായത്തിന് നിക് ഉട്ടിന്റെ അഭ്യര്‍ഥന

ന്യൂഡല്‍ഹി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ധനസഹായത്തിന് വിഖ്യാത ഫോട്ടോഗ്രാഫര്‍ നിക് ഉട്ടിന്റെ അഭ്യര്‍ഥന. ഡല്‍ഹിയില്‍ സ്വകാര്യ ചടങ്ങിനെത്തിയ നിക് ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് പിആര്‍ഡി തയ്യാറാക്കുന്ന ലഘുചിത്രത്തിനു വേണ്ടി സഹകരിക്കുകയും ചെയ്തു. ഈ വര്‍ഷം ആദ്യം സര്‍ക്കാരിന്റെ ക്ഷണം സ്വീകരിച്ച് അദ്ദേഹം സംസ്ഥാനത്ത് എത്തിയിരുന്നു. അന്ന് കണ്ട പല പ്രദേശങ്ങളും പ്രളയത്തില്‍ മുങ്ങിയത് ഞെട്ടലോടെയാണ് അറിഞ്ഞതെന്ന് നിക് പറഞ്ഞു. കേരള ജനതയുടെ വിഷമത്തില്‍ തന്നാലാവുന്ന സഹായം ചെയ്യുമെന്നും നിക് ഉട്ട് അറിയിച്ചു.
ലെയ്ക കമ്പനിയുടെ കൈവശമുള്ള നിക് ഉട്ട് ചിത്രങ്ങള്‍ ലേലത്തില്‍ വിറ്റ് കിട്ടുന്ന തുക ദുരിതാശ്വാസനിധിയിലേക്ക് നല്‍കുമെന്ന് ലെയ്ക കാമറ കമ്പനിയുടെ ഏഷ്യ പസഫിക് മേഖല മേധാവി സുനില്‍ കൗള്‍ പറഞ്ഞു. വിയറ്റ്‌നാം യുദ്ധഭീകരത ബോധ്യപ്പെടുത്തിയ നാപാം ഗേള്‍ എന്ന ചിത്രത്തിലൂടെയാണ് നിക് ലോകശ്രദ്ധ നേടുന്നത്.





Next Story

RELATED STORIES

Share it