Flash News

ദുബയ് റോഡുകളില്‍ നാളെ മുതല്‍ വേഗം കുറയും

ദുബയ് റോഡുകളില്‍ നാളെ മുതല്‍ വേഗം കുറയും
X


ദുബയ്:  അപകടങ്ങള്‍ കുറക്കാനായി ദുബയ് റോഡുകളില്‍ നാളെ മുതല്‍ വേഗതാ പരിധി കുറച്ചു. ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാകുന്ന എമിറേറ്റ്‌സ് റോഡ്, ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ് എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 120 കി.മി. നിന്നും 110 ആയി കുറച്ചു. നാളെ മുതലാണ് പുതിയ നിയമ പ്രാബല്യത്തില്‍ വരിക. കഴിഞ്ഞ വര്‍ഷം ഉണ്ടായ വാഹനാപകടങ്ങള്‍ പഠന വിധേയമാക്കിയപ്പോള്‍ 60 ശതമാനവും അമിത വേഗത കാരണമാണന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വേഗ പരിധി കുറക്കാന്‍ ദുബയ് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അഥോറിറ്റി (ആര്‍.ടി.എ) തീരുമാനിച്ചത്‌
Next Story

RELATED STORIES

Share it