ദുബയ് ഇനി പോലിസില്ലാത്ത നഗരം

ദുബയ്: ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ദുബയ് നഗരം പോലിസ് സാന്നിധ്യമില്ലാത്ത നഗരമാവുന്നു. '10 എക്‌സ്' എന്ന പേരില്‍ നടപ്പാക്കുന്ന സംരംഭത്തില്‍ പോലിസുകാരുടെ സാന്നിധ്യമില്ലാതെ തന്നെ ജനങ്ങളുടെ സുരക്ഷയും സമാധാനവും ഉറപ്പാക്കാം. ഇതിന്റെ ഭാഗമായി എല്ലാ കെട്ടിടങ്ങളിലും മതിലുകളിലും നിരീക്ഷണ കാമറകള്‍ ഘടിപ്പിക്കും. കൂടാതെ ദുബയിലെ എല്ലാ പ്രദേശങ്ങളിലും നിരീക്ഷണം ഉറപ്പാക്കാന്‍ കഴിയുന്ന ആകാശകാമറകള്‍ സ്ഥാപിക്കും.
പരമ്പരാഗത പോലിസ് സ്റ്റേഷനുകള്‍ക്ക് അടിയന്തരമായി ഇടപെടാന്‍ കഴിയുന്ന മൊബൈല്‍ പട്രോള്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. പരമ്പരാഗത പോലിസ് നടപടികള്‍ പലപ്പോഴും വിലപ്പെട്ട സമയം നഷ്ടപ്പെടാനും പ്രതികളെ പിടികൂടാന്‍ വൈകാനും കാരണമാവുന്നുണ്ട്. പുതിയ സംരംഭം പോലിസിനെന്നപോലെ ജനങ്ങള്‍ക്കും ഏറെ പ്രയോജനകരമായിരിക്കും.
ദുബയിലെ 24 സര്‍ക്കാര്‍ വകുപ്പുകളില്‍ ഇതുപോലെയുള്ള ആധുനിക സാങ്കേതികവിദ്യകള്‍ നടപ്പാക്കാനായി 26 പദ്ധതികള്‍ക്കാണ് ദുബയ് കിരീടാവകാശി ശെയ്ഖ് ഹംദാന്‍ ബിന്‍ റാഷിദ് അനുമതി നല്‍കിയിരിക്കുന്നത്. ഈയിടെ ദുബയില്‍ നടന്ന ആറാമത്് ലോക സര്‍ക്കാര്‍ ഉച്ചകോടിയിലാണ് ഇത്തരം പദ്ധതികള്‍ പ്രഖ്യാപിച്ചത്. പോലിസില്ലാത്ത ദുബയ് നഗരം എന്ന പദ്ധതി നടപ്പാവുന്നതോടെ ആധുനികമായ എല്ലാ കുറ്റകൃത്യങ്ങളെയും ദുബയ് പോലിസിന് അനായാസം നേരിടാന്‍ കഴിയും.
Next Story

RELATED STORIES

Share it