Flash News

ദുബയ് അന്താരാഷ്ട്ര ഖുര്‍ആന്‍ മല്‍സരം: അപേക്ഷകള്‍ ക്ഷണിച്ചു

ദുബയ് അന്താരാഷ്ട്ര ഖുര്‍ആന്‍ മല്‍സരം:  അപേക്ഷകള്‍ ക്ഷണിച്ചു
X
quran

ദുബയ്: പത്താമത്‌  ദുബയ് അന്താരാഷ്ട്ര ഖുര്‍ആന്‍ പാരായണ മല്‍സരത്തിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു. റമദാനില്‍ ഒരുമാസം നീണ്ടുനില്‍ക്കുന്ന മല്‍സരങ്ങള്‍ക്കുള്ള അപേക്ഷകള്‍ ഏപ്രില്‍ 10 വരെ സ്വീകരിക്കും. ഖുര്‍ആന്‍ പാരായണം, മനപ്പാഠം മല്‍സരങ്ങള്‍ വെവ്വേറെയുണ്ടാവും. 13 വയസില്‍ താഴേയുള്ള കുട്ടികള്‍ക്കും 13 നും 25 നും ഇടയിലുള്ളവര്‍ക്കും 25 ന് മുകളില്‍ പ്രായമുള്ളവര്‍ക്കും ഇമാമുമാര്‍ക്കും പ്രത്യേക മല്‍സരങ്ങളുണ്ടാവും. 2015 ല്‍ 442 പേരായിരുന്നു മാറ്റുരച്ചത്. കുട്ടികള്‍ക്കുള്ള ക്വാളിഫൈയിങ് മല്‍സരങ്ങള്‍ ഏപ്രില്‍ 16 നും ഫൈനല്‍ ഏപ്രില്‍ 30 നും കൗമാരക്കാര്‍ക്ക് മെയ് ഒന്ന്, യുവാക്കള്‍ക്ക് മെയ് രണ്ട്, ഇമാമുമാര്‍ക്ക് മെയ് മൂന്നിനും നടക്കും. ബാങ്ക്‌വിളി മല്‍സരം മെയ് നാലിനാണ്. ഫൈനല്‍ 17 നാണ് തുടങ്ങുക.

[related]
Next Story

RELATED STORIES

Share it