ദുബയിലും സൗദിയിലും ഡ്രോണ്‍ ടാക്‌സിയുമായി ചൈനീസ് കമ്പനി

ദുബയ്: ആകാശത്തിലൂടെ ഡ്രോണ്‍ ടാക്‌സി പറത്താനുള്ള അനുമതിക്കായി ചൈനീസ് കമ്പനി. അനുവാദം ലഭിക്കുകയാെണങ്കില്‍ അടുത്ത വര്‍ഷം മുതല്‍ ദുബയിലും സൗദിയിലും ആകാശ ടാക്‌സി സര്‍വീസ് നടത്താന്‍ തയ്യാറാണെന്ന് പ്രമുഖ ചൈനീസ് ഡ്രോണ്‍ നിര്‍മാതാക്കളായ ഈഹാങ് കമ്പനി സിഇഒ ഹു ഹൗസി പറഞ്ഞു. ഇ-184 എന്ന ഡ്രോണായിരിക്കും ഇതിനായി ഉപയോഗിക്കുക.
യാത്രക്കാര്‍ക്ക് സ്വയം നിയന്ത്രിക്കാന്‍ കഴിയുന്ന ഈ ഡ്രോണില്‍ ഒരേസമയം രണ്ടുപേര്‍ക്ക് യാത്രചെയ്യാന്‍ കഴിയും. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത്തില്‍ പറക്കുന്ന ഈ ഡ്രോണിന് ഒരിക്കല്‍ ചാര്‍ജ് ചെയ്താല്‍ 25 മിനിറ്റ് പറക്കാന്‍ കഴിയും.
ഇത്തരം ഡ്രോണുകള്‍ ലോകവ്യാപകമായി സര്‍വീസ് നടത്താനാണു തങ്ങള്‍ പദ്ധതി തയ്യാറാക്കുന്നതെന്ന് കമ്പനി വക്താക്കള്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി സിംഗപ്പൂരിലും ഏതാനും യൂറോപ്യന്‍ രാജ്യങ്ങളിലും സര്‍വീസ് നടത്താന്‍ ഉടന്‍ കരാര്‍ ഒപ്പുവയ്ക്കും.
Next Story

RELATED STORIES

Share it