kannur local

ദീപയ്ക്കും കുടുംബത്തിനും ഇനി സര്‍ക്കാര്‍ അത്താണി

കണ്ണൂര്‍ സിറ്റി: ജീവിത ദുരിതങ്ങളെത്തുടര്‍ന്ന് മനോനില തെറ്റിയ നിമിഷത്തില്‍ വയോധികയായ അമ്മൂമയെ തല്ലിയതിനെ തുടര്‍ന്ന് നിയമനടപടിക്കിരയായി ഞാലുവയല്‍ അത്താണി അഗതി കേന്ദ്രത്തില്‍ പ്രവേശിപ്പിക്കപ്പെട്ട കണ്ണൂര്‍ ആയിക്കര ഉപ്പാലവളപ്പില്‍ ദീപ, മാതാവ് ജാനകി, അമ്മമ്മ കല്യാണി എന്നിവരെ മന്ത്രി കെ കെ ശൈലജ സന്ദര്‍ശിച്ചു.
കല്യാണിയമ്മയെ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിച്ച മന്ത്രി കുടുംബത്തിന് വീട്, ചികില്‍സ, ദീപയുടെ മക്കളുടെ വിദ്യാഭ്യാസം എന്നിവയ്ക്കു വേണ്ടതെല്ലാം ചെയ്യാമെന്ന് ഉറപ്പുനല്‍കി. കുടുംബത്തിന് ലൈഫ് പദ്ധതിയില്‍ വീട് ലഭ്യമാക്കും. വയോമിത്രം പദ്ധതി വഴി ചികില്‍സ ലഭ്യമാക്കും. കുടുംബത്തിന്റെ കാ ര്യം സംബന്ധിച്ച് മുഖ്യമന്ത്രിയെയും ധരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷിനും ഉദ്യോഗസ്ഥര്‍ക്കുമൊപ്പമെത്തിയ മന്ത്രിയെ സ്ഥാപന നടത്തിപ്പുകാരായ ആയിക്കര കെയര്‍ ആന്റ് കെയറസ് സൊസൈറ്റി പ്രസിഡന്റ് സഫിയ മുനീര്‍, ജനറല്‍ സെക്രട്ടറി ഷമീമ ഇസ്‌ലാഹിയ ചേര്‍ന്ന് സ്വീകരിച്ചു. അത്താണിയില്‍ ദീപയ്ക്കു ജോലി നല്‍കിയിട്ടുണ്ട്. വീട് അറ്റകുറ്റപ്പണി ചെയ്ത ശേഷം ഇവരെ സ്വന്തം വീട്ടിലേക്ക് മാറ്റും.
Next Story

RELATED STORIES

Share it