ദില്‍മ റൂസഫിന്റെ കുറ്റവിചാരണ: ചര്‍ച്ച ആരംഭിച്ചു

ബ്രസീലിയ: ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൂസഫിന്റെ കുറ്റവിചാരണാ നടപടികള്‍ക്കുമേലുള്ള വോട്ടെടുപ്പിനു മുന്നോടിയായുള്ള ചര്‍ച്ച പാര്‍ലമെന്റിന്റെ അധോസഭയില്‍ ആരംഭിച്ചു.
2014ല്‍ വീണ്ടും ഭരണത്തിലെത്തുന്നതിനു മുമ്പായി സര്‍ക്കാര്‍ അക്കൗണ്ടുകളില്‍ തിരിമറി കാണിച്ചെന്ന ആരോപണത്തിലാണ് റൂസഫിനെതിരായ നടപടികള്‍. തനിക്കെതിരായ ആരോപണങ്ങള്‍ നിഷേധിച്ച റൂസഫ് കുറ്റവിചാരണയ്ക്കുള്ള നീക്കം അട്ടിമറിയുടെ ഭാഗമാണെന്ന് ആരോപിച്ചു. നാളെ ഉച്ചയ്ക്കു രണ്ടു മണിയോടെയാണ് സഭയില്‍ വോട്ടെടുപ്പ് ആരംഭിക്കുക.
കുറ്റവിചാരണയ്ക്ക് അനുകൂലമായി മൂന്നില്‍ രണ്ടു അംഗങ്ങള്‍ വോട്ടുചെയ്താല്‍ റൂസഫിനെതിരായ നടപടികള്‍ ഉപരിസഭയായ സെനറ്റിന്റെ പരിഗണനയ്ക്കു വിടും. നടപടികള്‍ക്ക് സെനറ്റും അംഗീകാരം നല്‍കിയാല്‍ റൂസഫിനെ 180 ദിവസത്തേക്ക് പ്രസിഡന്റ് സ്ഥാനത്തുനിന്നു മാറ്റിനിര്‍ത്തും. ഇക്കാലയളവിലാണ് റൂസഫിനെതിരായ കുറ്റവിചാരണ നടക്കുക.
കുറ്റവിചാരണയ്ക്കു മുന്നോടിയായുള്ള നടപടികള്‍ നിര്‍ത്തിവയ്ക്കാനാവശ്യപ്പെട്ടുകൊണ്ടുള്ള റൂസ്സൂഫിന്റെ ഹരജി സുപ്രിം കോടതി തള്ളിയിരുന്നു.
Next Story

RELATED STORIES

Share it