ദിനകരന്‍ നാളെ ഡല്‍ഹി പോലിസില്‍ ഹാജരാവണം



ചെന്നൈ: പാര്‍ട്ടിക്ക് രണ്ടില ചിഹ്നം ലഭിക്കുന്നതിനു തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്ക് കോഴ നല്‍കാന്‍ ശ്രമിച്ചുവെന്ന കേസില്‍ അണ്ണാ ഡിഎംകെ (അമ്മ) ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടി ടി വി ദിനകരനെ ചോദ്യംചെയ്യാന്‍ ഡല്‍ഹി ക്രൈംബ്രാഞ്ച് വിളിപ്പിച്ചു. നാളെ ഹാജരാവണമെന്നു ദിനകരനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബുധനാഴ്ച രാത്രിയാണ് ദിനകരന് സമന്‍സ് നല്‍കിയത്. ഡല്‍ഹി പോലിസ് ദിനകരനെതിരേ തിരച്ചില്‍ നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്. അസിസ്റ്റന്റ് കമ്മീഷണര്‍ സഞ്ജയും മറ്റൊരു ഉദ്യോഗസ്ഥനും ദിനകരന്റെ ബസന്ത് നഗറിലെ വസതിയിലെത്തിയാണ് സമന്‍സ് നല്‍കിയത്. ദിനകരന്‍ രാജ്യംവിടാനിടയുണ്ടെന്ന റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു തിരച്ചില്‍ നോട്ടീസ് പുറപ്പെടുവിച്ചത്.
Next Story

RELATED STORIES

Share it