Flash News

ദളിത് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ: കേന്ദ്രമന്ത്രി ബംഗാരു ദത്താത്രേയയ്‌ക്കെതിരെ കേസെടുത്തു

ദളിത് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ: കേന്ദ്രമന്ത്രി ബംഗാരു ദത്താത്രേയയ്‌ക്കെതിരെ കേസെടുത്തു
X
bandaru_dattatreya-mini

ന്യൂഡല്‍ഹി: ഹൈദരാബാദ് സര്‍വകലാശാലയില്‍ ദളിത് വിദ്യാര്‍ത്ഥി രോഹിത് വെമുലെ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കേന്ദ്ര തൊഴില്‍ മന്ത്രി ബംഗാരു ദത്താത്രേയയ്ക്കും വൈസ് ചാന്‍സലര്‍ അപ്പ റാവുവിനും എതിരെ ആത്മഹത്യാപ്രേരണക്കുറ്റമാരോപിച്ച് കേസെടുത്തു.

[related]പട്ടികജാതി, പട്ടിക വിഭാഗക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമപ്രകാരവും കേന്ദ്രമന്ത്രിക്കെതിരെ കേസെടുത്തിട്ടുണ്ട്. എ.ബി.വി.പിയുടെ നേതാവുമായി സംഘര്‍ഷമുണ്ടായെന്നാരോപിച്ച് കേന്ദ്രമന്ത്രി ഇടപെട്ടാണ് രോഹിത് വെമുലെ ഉള്‍പ്പടെയുള്ളവരെ ഹോസ്റ്റലില്‍ നിന്നും പുറത്താക്കിയത്.  ഇതിനായി ദത്താത്രേയ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കയച്ച് കത്ത് പുറത്തുവന്നിട്ടുണ്ട്.
ഹൈദരാബാദ് സര്‍വകലാശാല ജാതീയതയുടെയും, തീവ്രവാദത്തിന്റെയും, ദേശവിരുദ്ധതയുടെയും രാഷ്ട്രീയത്തിന്റെ കേന്ദ്രമായി മാറിയെന്ന് ദത്താത്രേയ കത്തില്‍ ആരോപിച്ചിട്ടുണ്ട്.
ദത്താത്രേയ എഴുതിയ കത്ത് :

LETTER MINISTER
Next Story

RELATED STORIES

Share it