Flash News

ദലിത്-മുസ്‌ലിം വിരുദ്ധ പരാമര്‍ശം നടത്തിയ പ്രഫസര്‍ ഐസിഎസ്എസ്ആര്‍ അംഗം



ന്യൂഡല്‍ഹി: ദലിതരും മുസ്‌ലിംകളും ദേശവിരുദ്ധരാണെന്ന് ആരോപിച്ച ജെഎന്‍യു പ്രഫസര്‍ അമിത സിങ് ഉള്‍പ്പെടെ 13 പേരെ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് സോഷ്യല്‍ സയന്‍സ് റിസര്‍ച്ചിലെ (ഐസിഎസ്എസ്ആര്‍) അംഗങ്ങളായി മാനവശേഷി മന്ത്രാലയം തിരഞ്ഞെടുത്തു. സാമൂഹിക ശാസ്ത്രത്തിലെ ഗവേഷണത്തിനു വേണ്ടി 1969ല്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥാപിച്ചതാണ് ഐസിഎസ്എസ്ആര്‍. കഴിഞ്ഞ മാസം ബ്രിജ് ബിഹാരി കുമാറിനെ ഐസിഎസ്എസ്ആര്‍ ചെയര്‍മാനായി നിയമിച്ചിരുന്നു. അമിത സിങിനെ കൂടാതെ ഡല്‍ഹി സര്‍വകലാശാല പ്രഫസര്‍ അശ്വിനി മഹാപത്ര, ഇന്ത്യന്‍ പോളിസി ഡയറക്ടര്‍ രാകേഷ് സിന്‍ഹ, ബിഹാര്‍ സര്‍വകലാശാല വിസി എച്ച്‌സിഎസ് റാത്തോഡ്, പൂനെ സര്‍വകലാശാല പ്രഫസര്‍ ശാന്തിശ്രീ പണ്ഡിത്, പ്രഫ. പി കങ്കസഭാപതി, സഞ്ജയ് സത്യാര്‍ഥി, പഞ്ചാനന്‍ മൊഹന്തി, കെ എസ് ഖൊബ്രഗഡേ, ടി എസ് നായിഡു, പി വി കൃഷ്ണ ഭട്ട്, എച്ച് എസ് ബേദി എന്നിവരാണ് മറ്റ് അംഗങ്ങള്‍.അമിത സിങിന്റെ വിവാദ പ്രസ്താവനയെ തുടര്‍ന്ന് ദേശീയ പട്ടികജാതി കമ്മീഷന്‍ ജെഎന്‍യുവിന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു.
Next Story

RELATED STORIES

Share it