Flash News

ദലിതുകള്‍ക്കെതിരേ അതിക്രമങ്ങള്‍വര്‍ധിക്കുന്നതില്‍ ആശങ്ക

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ദലിത്, ആദിവാസി വിഭാഗങ്ങള്‍ക്കെതിരേ സവര്‍ണരുടെ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സംഘടനകളുടെ സഖ്യമായ അലയന്‍സ് ഫോര്‍ ജസ്റ്റിസ് ആന്റ് അക്കൗണ്ടബിലിറ്റി. രാജ്യത്ത് ബിജെപി അധികാരമേറ്റ ശേഷം കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ദലിതര്‍ക്കും ആദിവാസികള്‍ക്കും നേരെയുള്ള സവര്‍ണരുടെ അതിക്രമത്തില്‍ വലിയതോതില്‍ വര്‍ധിച്ചതായി സംഘടന പുറത്തുവിട്ട റിപോര്‍ട്ട് വ്യക്തമാക്കുന്നു. സമാനമായി മുസ്‌ലിം, ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്കു നേരെയും ഈ കാലയളവില്‍ അതിക്രമങ്ങള്‍ വര്‍ധിച്ചതായും ഇന്ത്യയിലെ ന്യൂനപക്ഷാവകാശ ലംഘനങ്ങള്‍ എന്ന റിപോര്‍ട്ടില്‍ പറയുന്നു. ദലിത് അമേരിക്കന്‍ കോലിഷന്‍ ഓര്‍ഗനൈസേഷന്‍ ഓഫ് മൈനോറിറ്റീസ് ഓഫ് ഇന്ത്യാ, സൗത്ത് ഏഷ്യന്‍ സോളിഡാരിറ്റി ഇനിഷ്യേറ്റീവ് തുടങ്ങിയ സംഘടനകള്‍ സഖ്യത്തില്‍ പങ്കാളികളാണ്. 2014ല്‍ ബിജെപി വലിയ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിയത് രാജ്യത്തെ ഹിന്ദുത്വ ശക്തികള്‍ക്കു ശക്തിപകര്‍ന്നതായും റിപോര്‍ട്ടില്‍ പറയുന്നു.
Next Story

RELATED STORIES

Share it