ദലിതുകളെ പന്നികുട്ടികളോട് ഉപമിച്ച് ബിജെപി എംഎല്‍എ
BY sdq Kappan21 Jun 2016 8:35 AM GMT
X
sdq Kappan21 Jun 2016 8:35 AM GMT
ദലിതുകളെ പന്നികളോട് ഉപമിച്ച ബിജെപി എംഎല്‍എയുടെ പരാമര്‍ശം വിവാദമായി. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ധോബിവലി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ബിജെപി എംഎല്‍എ രവീന്ദ്ര ചവാനാണ് ദലിതുകളെ പന്നികുട്ടികളോട് ഉപമിച്ച് വിവാദത്തിലായത്. താനെയില്‍ നടന്ന സ്മാര്‍ട്ട് സിറ്റി പ്രാഗ്രാമിന്റെ ഉദ്ഘാടന ചടങ്ങിലാണ് എംഎല്‍എ വിവാദ പരാമര്‍ശം നടത്തിയത്. ബിജെപി നേതാക്കളേ അബ്രഹാം ലിങ്കണോട് താരതമ്യം ചെയ്ത് സംസാരിക്കവെയാണ് എംഎല്‍എ ദലിതുകളെ പന്നികളോട് ഉപമിച്ചത്. [related] അബ്രഹാം ലിങ്കണ് പന്നികുട്ടികളെ ഓവുചാലുകളില്‍ നിന്ന് എടുത്ത് കഴുകി വൃത്തിയാക്കിയത് പോലെയാണ് നരേന്ദ്രമോഡിയും മഹാരാഷ്ട്ര മുഖ്യമന്ത്രി ഫെഡ്നാവിസും ദലിതുകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു എംഎല്‍എയുടെ 'തള്ള്'.
കേന്ദ്രമന്ത്രി ജനറല്‍ വികെ സിങ് ദലിതുകളെ പട്ടികുട്ടികളോട് ഉപമിച്ചത് നേരത്തെ ഏറെ വിവാദമായിരുന്നു. ഹരിയാനയില്‍ ദലിത് കുഞ്ഞുങ്ങളെ ചുട്ടുകൊന്നതിനെ തെരുവു നായക്കളെ കല്ലെറിയുന്നതിനോട് ഉപമിച്ച കേന്ദ്ര മന്ത്രി വി കെ സിങ് പിന്നീട് മാപ്പു പറയുകയായിരുന്നു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT