kasaragod local

ദമ്പതികളെ ആക്രമിച്ചതിന് പോലിസുകാരനെതിരേ കേസ്‌



കാസര്‍കോട്: ദമ്പതികളെ അക്രമിച്ച് കുത്തിപ്പരിക്കേല്‍പ്പിച്ചുവെന്ന പരാതിയില്‍ സസ്‌പെന്‍ഷനില്‍ കഴിയുന്ന സിവില്‍ പോലിസ് ഓഫിസര്‍ക്കെതിരേയും സിവില്‍ പോലിസ് ഓഫിസറുടെ പരാതിയില്‍ ദമ്പതികള്‍ക്കെതിരേയും കാസര്‍കോട് പോലിസ് കേസെടുത്തു. ഷിരിബാഗിലു മായിപ്പാടിയില്‍ വാടകയ്ക്ക് താമസിക്കുന്ന അജീഷിന്റെ പരാതിയില്‍ സസ്‌പെന്‍ഷനില്‍ കഴിയുന്ന വിദ്യാനഗര്‍ പോലിസ് സ്‌റ്റേഷനിലെ പ്രദീപ് കുമാര്‍ ചവറക്കെതിരേയാണ് കേസ്. 30ന് വൈകീട്ട് നാലിന് വാടക വീടിന്റെ മുറ്റത്ത് ദമ്പതികള്‍ നില്‍ക്കുമ്പോള്‍ അജീഷിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും കത്തി കൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയും തടയാന്‍ ചെന്ന ഭാര്യ ഹര്‍ഷയെ മുഖത്തടിക്കുകയും കാല് കൊണ്ട് ചവിട്ടി തള്ളിയിടുന്നതിനിടയില്‍ ഹര്‍ഷയുടെ കൈയിലുണ്ടായിരുന്ന എട്ട് മാസം പ്രായമുള്ള കുഞ്ഞിന് പരിക്കേല്‍ക്കുകയും ചെയ്തുവെന്നാണ് പരാതി.
Next Story

RELATED STORIES

Share it