Pathanamthitta local

ദന്താശുപത്രിയിലെ ചികില്‍സാ പിഴവ്: 20000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

പത്തനംതിട്ട: ദന്താശുപത്രിയുടെ ചികില്‍സാ പിഴവിന് 20000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറം വിധിച്ചു. മൈലപ്ര കുമ്പഴ വടക്ക് പ്രവര്‍ത്തിക്കുന്ന കോട്ടയ്ക്കല്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ദന്താശുപത്രിയില്‍ ചികില്‍സതേടിയ മണ്ണാറക്കുളഞ്ഞി കാവില്‍ പാറയില്‍ വീട്ടില്‍ സജിന്‍ സാധുവിന്റെ പല്ലുകള്‍ക്കാണ് ചികില്‍സാ പിഴവ് സംഭവിച്ചത്. തുടര്‍ന്ന് സജിന്‍ ചികില്‍സാ പിഴവ് ചൂണ്ടിക്കാട്ടി ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറത്തില്‍ പരാതി നല്‍കി. പരാതി പരിഗണിച്ച ഫോറം ചികില്‍സയില്‍ പിഴവ് സംഭവിച്ചതായി കണ്ടെത്തി. ചികില്‍സ നടത്തിയ ആശുപത്രി ഉടമ ഡോ. ദീപ്തി റെജി 20000 രൂപ പരാതിക്കാരനായ സജിന് നല്‍കുന്നതിനും ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തിന്റെ പ്രസിഡന്റ് പി സതീഷ് ചന്ദ്രന്‍ നായരും മെംബര്‍ ഷീലാ ജേക്കബും ഉത്തരവായി. സജിന്‍ സാധുവിന് വേണ്ടി വി ആര്‍ ഹരി ഹാജരായി.
Next Story

RELATED STORIES

Share it