World

ദക്ഷിണ കൊറിയന്‍ മുന്‍ പ്രസിഡന്റിന് 24 വര്‍ഷം തടവ്‌

സോള്‍: അഴിമതിക്കേസില്‍ ദക്ഷിണ കൊറിയന്‍ മുന്‍ പ്രസിഡന്റ് പാര്‍ക് ഗ്യൂന്‍ഹെയെ കോടതി 24 വര്‍ഷത്തെ തടവിനു ശിക്ഷിച്ചു.  അഴിമതി, അധികാര ദുര്‍വിനിയോഗം എന്നീ ആരോപണങ്ങളില്‍ പാര്‍ക് കുറ്റക്കാരിയാണെന്നു കോടതി കണ്ടെത്തുകയായിരുന്നു. ദക്ഷിണ കൊറിയയിലെ ആദ്യ വനിതാ പ്രസിഡന്റ് കൂടിയായ പാര്‍ക് 1.8 കോടി വോണ്‍ പിഴ അടയ്ക്കണമെന്നും കോടതി ഉത്തരവിട്ടു.
പാര്‍ക്കുമായുള്ള ബന്ധം ദുരുപയോഗം ചെയ്ത് അവരുടെ  സുഹൃത്ത്് ചോയ്് സൂണ്‍സില്‍ 2.3 കോടി വോണ്‍ അഴിമതി നടത്തിയെന്നാണ് ആരോപണം. 18 കുറ്റങ്ങളാണു പാര്‍ക്കിനെതിരേ ചുമത്തിയത്. 10 മാസം നീണ്ട വിചാരണയ്‌ക്കൊടുവിലാണു കേസില്‍ തീര്‍പ്പുകല്‍പ്പിച്ചത്. എന്നാല്‍ തടവില്‍ പ്രതിഷേധിച്ച് പാര്‍ക്ക് കോടതി ബഹിഷ്‌കരിക്കുകയായിരുന്നു. ഇന്നലെ വിധി പ്രസ്താവിക്കുമ്പോഴും പാര്‍ക്  കോടതിയില്‍ ഹാജരായിരുന്നില്ല. വിധി പ്രഖ്യാപനം ടെലിവിഷനിലൂടെ തല്‍സമയം സംപ്രേഷണം ചെയ്തു.
വധിക്കപ്പെട്ട ഏകാധിപതി പാര്‍ക് ചുങ് ഹീയുടെ മകളായ പാര്‍ക്, 2013ലാണ് പ്രസിഡന്റായി അധികാരമേറ്റത്. നാല് വര്‍ഷത്തിനു ശേഷം അവര്‍ക്കെതിരേ അഴിമതി ആരോപണങ്ങള്‍ ഉയരുകയായിരുന്നു. കഴിഞ്ഞവര്‍ഷം ആദ്യം അവരെ ഇംപീച്ച്‌മെന്റിലൂടെ പുറത്താക്കി.
കോര്‍പറേറ്റുകള്‍ക്ക് അനുകൂലമായി നയംമാറ്റുന്നതിന് ഉറ്റതോഴി ചോയിയെ ഉപയോഗിച്ച് കൈക്കൂലി വാങ്ങിയെന്നാണ് പ്രധാന കുറ്റം. ഫെബ്രുവരിയില്‍ ചോയിയെ 20 വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു.
Next Story

RELATED STORIES

Share it