Flash News

ദക്ഷിണേന്ത്യ വഴിയുള്ള ബീഫ് കയറ്റുമതിയില്‍ വര്‍ധന

ദക്ഷിണേന്ത്യ വഴിയുള്ള ബീഫ് കയറ്റുമതിയില്‍ വര്‍ധന
X

ന്യൂഡല്‍ഹി: ദക്ഷിണേന്ത്യയിലെ തുറമുഖങ്ങള്‍ വഴിയുള്ള ബീഫ് കയറ്റുമതി അഞ്ചിരട്ടി വര്‍ധനവുണ്ടായതായി റിപോര്‍ട്ട്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച ഉത്തരേന്ത്യന്‍ തുറമുഖങ്ങള്‍ വഴിയുള്ള ബീഫ് കയറ്റുമതിയില്‍ ഗണ്യമായ കുറവു സംഭവിച്ചതായും റിപോര്‍ട്ടില്‍ പറയുന്നു. ഇന്ത്യന്‍ എക്‌സ്പ്രസ് പുറത്തുവിട്ട റിപോര്‍ട്ടിലാണ് പുതിയ വിവരമുള്ളത്. രാജ്യത്ത് നിന്നുമുള്ള ബീഫ് കയറ്റുമതിയുടെ ഭൂരിഭാഗവും നിയന്ത്രിക്കുന്നത് സംഘപരിവാര്‍ ബന്ധമുള്ള കേന്ദ്രങ്ങളാണെന്ന റിപോര്‍ട്ടുകള്‍ നേരത്തേ പുറത്തുവന്നിരുന്നു. അതേസമയം, ബീഫ് കയറ്റുമതി ചെയ്യണമെങ്കില്‍ നടത്തേണ്ട മൈക്രോബയോളജിക്കല്‍ ടെസ്റ്റ് ഉള്‍പ്പടെയുള്ളവ പൂര്‍ത്തിയാക്കാതെ അനധികൃതമായാണോ കയറ്റുമതി നടത്തുന്നതെന്നും സംശയമുയര്‍ന്നിട്ടുണ്ട്.

[related]
Next Story

RELATED STORIES

Share it