Cricket

ത്രിരാഷ്ട്ര ട്വന്റി20: പാകിസ്താന് ഏഴ് വിക്കറ്റ് ജയം

ത്രിരാഷ്ട്ര ട്വന്റി20: പാകിസ്താന് ഏഴ് വിക്കറ്റ് ജയം
X


ഹരാരെ: ത്രിരാഷ്ട്ര ട്വന്റി20 പരമ്പരയിലെ നാലാം മല്‍സരത്തില്‍ സിംബാബ്‌വെയ്‌ക്കെതിരേ പാകിസ്താന് ജയം. ഏഴ് വിക്കറ്റിനാണ് പാക് പട വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ പാകിസ്താന്‍ 19.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു. ഫഖര്‍ സമാന്‍ (38 പന്തില്‍ 47), ഹുസൈന്‍ ടാലറ്റ് ( 35 പന്തില്‍ 44), സര്‍ഫ്രാസ് അഹമ്മദ്  (21 പന്തില്‍ 38*) എന്നിവരുടെ ബാറ്റിങാണ് പാകിസ്താന് വിജയം സമ്മാനിച്ചത്. ഷുഹൈബ് മാലിക്ക് ( ആറ് പന്തില്‍ 12) പുറത്താവാതെ നിന്നു.നേരത്തെ ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെയ്ക്ക് കരുത്തായത് സോളമന്‍ മിറെ (63 പന്തില്‍ 94) അര്‍ധ സെഞ്ച്വറി പ്രകടനമാണ്. ആറ് വീതം ഫോറും സിക്‌സറും ഉള്‍പ്പെട്ടതായിരുന്നു മിറെയുടെ ഇന്നിങ്‌സ്. മുസക്കന്‍ഡയും (22 പന്തില്‍ 33) സിംബാബ്‌വെ നിരയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. പാകിസ്താന് വേണ്ടി മുഹമ്മദ് അമീര്‍, ഫഹീം അഷറഫ്, ഷദാബ് ഖാന്‍, ഹുസൈന്‍ താലത് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ പങ്കിട്ടു.
Next Story

RELATED STORIES

Share it