Flash News

ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് വോട്ടെണ്ണല്‍ ഇന്ന്‌

ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ മേഘാലയ, നാഗാലാന്‍ഡ്, ത്രിപുര എന്നിവിടങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം ഇന്ന്.
വോട്ടെണ്ണലിന് സുശക്തമായ രക്ഷാസന്നാഹമാണ് മൂന്ന് സംസ്ഥാനങ്ങളിലും ഒരുക്കിയിരിക്കുന്നത്. മൂന്നിടങ്ങളിലും ബിജെപി കടുത്ത മല്‍സരമാണ് കാഴ്ച വച്ചത്.
ത്രിപുരയില്‍ 25 വര്‍ഷം പഴക്കമുള്ള ഇടതുമുന്നണി സര്‍ക്കാരിന് ഭരണം നഷ്ടപ്പെടുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പറയുന്നത്. മറ്റു രണ്ടു സംസ്ഥാനങ്ങളിലും ബിജെപിക്ക് മുന്‍തൂക്കമുണ്ട്. മേഘാലയയില്‍ 10 വര്‍ഷമായി കോണ്‍ഗ്രസ് ഭരണമാണ്. 2003 മുതല്‍ നാഗാ ജനകീയ മുന്നണിയാണ് നാഗാലാന്‍ഡ് ഭരിക്കുന്നത്. ഇന്നു രാവിലെ എട്ടു മണിക്കാണ് വോട്ടെണ്ണല്‍ തുടങ്ങുക.
Next Story

RELATED STORIES

Share it