Flash News

തോല്‍വി അറിയാതെ 13 മല്‍സരം പൂര്‍ത്തിയാക്കി ഇന്ത്യ; മ്യാന്‍മറിനെ സമനിലയില്‍ തളച്ചു

തോല്‍വി അറിയാതെ 13 മല്‍സരം പൂര്‍ത്തിയാക്കി ഇന്ത്യ; മ്യാന്‍മറിനെ സമനിലയില്‍ തളച്ചു
X

മഡ്ഗാവ്: ഒന്നാം മിനിറ്റില്‍ തന്നെ ലീഡ് വഴങ്ങിയിട്ടും ഇന്ത്യ മ്യാന്‍മറിനെ 2-2 സമനിലയില്‍ തളച്ചു. എഎഫ്‌സി ഏഷ്യന്‍ കപ്പ് യോഗ്യാതാ റൗണ്ടിലെ ആവേശ സമനിലയോടെ തോല്‍വി അറിയാത്ത 13 മല്‍സരങഅങള്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം പൂര്‍ത്തിയാക്കി.
ഒന്നാം മിനിറ്റില്‍ യാന്‍ നിയാന്‍ഗിലൂടെ മ്യാന്‍മര്‍ ഇന്ത്യയെ ഞെട്ടിച്ചു. എന്നാല്‍ 13ാം മിനിറ്റില്‍ സുനില്‍ ഛേത്രി ഇന്ത്യയുടെ രക്ഷകനായി. പക്ഷേ അതിന് ആറു മിനിറ്റിന്റെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. ക്യാവ് കൊ കൊയിലൂടെ മ്യാന്‍മര്‍ വീണ്ടും ലീഡ് നേടി. പിന്നീട് 69ാം മിനിറ്റ് വരെ സമനില ഗോളിനായി ഇന്ത്യക്ക് കാത്തിരിക്കേണ്ടി വന്നു. ജെജെ ലാല്‍പെഖുലയായിരുന്നു ഗോള്‍സ്‌കോറര്‍. ഏഷ്യന്‍ കപ്പിനെ ഇന്ത്യ നേരത്തെ തന്നെ യോഗ്യത ഉറപ്പാക്കിയിരുന്നു.
Next Story

RELATED STORIES

Share it