Flash News

തോമസ് ചാണ്ടിയുടെ ആതിഥ്യം സ്വീകരിച്ചവരില്‍ യുഡിഎഫ് മന്ത്രിമാരും; വെളിപ്പെടുത്തലുമായി കൊടിക്കുന്നില്‍ സുരേഷ്

തോമസ് ചാണ്ടിയുടെ ആതിഥ്യം സ്വീകരിച്ചവരില്‍ യുഡിഎഫ് മന്ത്രിമാരും; വെളിപ്പെടുത്തലുമായി കൊടിക്കുന്നില്‍ സുരേഷ്
X


കൊല്ലം: ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ ആതിഥ്യംസ്വീകരിച്ചവരില്‍ യുഡിഎഫ് മന്ത്രിമാരും ഉണ്ടായിരുന്നുവെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. കുട്ടനാട് പാക്കേജിനെകുറിച്ച് അന്നത്തെ കൃഷിമന്ത്രി കെപി മോഹനനും മന്ത്രിമാരും ചര്‍ച്ച നടത്തിയത് തോമസ്ചാണ്ടിയുടെ ഹൗസ്‌ബോട്ടില്‍ വച്ചായിരുന്നു. അന്ന് തോമസ് ചാണ്ടിക്കെതിരെ താന്‍ പ്രതികരിച്ചപ്പോള്‍, തന്നെ പിന്തുണയ്ക്കാന്‍ ഒരു യുഡിഎഫ് നേതാവും ഇല്ലായിരുന്നു. തന്റെ സ്ഥാനങ്ങള്‍ ഉപയോഗിച്ചു ബിസിനസ് വളര്‍ത്താനാണു തോമസ് ചാണ്ടിയുടെ ശ്രമമെന്ന് അന്നേ പറഞ്ഞിരുന്നുവെന്നും എംപിയായ തന്നെ തോമസ് ചാണ്ടിക്ക് വേണ്ടി യുഡിഎഫ് പ്രാദേശിക നേതൃത്വം അവഗണിച്ചുവെന്നും കൊടിക്കുന്നില്‍ സുരേഷ് ആരോപിച്ചു.ഇന്നു തോമസ് ചാണ്ടിക്കെതിരെ നടക്കുന്ന സമരം കണ്ട് ആസ്വദിക്കുന്നതായും കൊടിക്കുന്നില്‍ കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it