Alappuzha local

തോമസ് ചാണ്ടിക്ക് 92.37 കോടി ആസ്തി

ആലപ്പുഴ: കുട്ടനാട് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോമസ് ചാണ്ടിക്ക് 92.37 കോടിയുടെ ആസ്തി.
കൈവശം 2,00,000 രൂപയും ഭാര്യയുടെ കൈവശം 50,000 രൂപയും ആശ്രിതന്റെകൈവശം 10,000 രൂപയുമാണുള്ളത്.ബാങ്ക് നിക്ഷേപമായി ചാണ്ടിക്ക് 1,108, 932 രൂപയും ഭാര്യക്ക് 16,24,50,551 രൂപയുമുണ്ട്. 4,53,30,000 രൂപയുടെ മ്യൂച്ചല്‍ ഫണ്ട്, ഓഹരി നിക്ഷേപമുണ്ട്. ചാണ്ടിക്ക് 38,45,00 0 ഇന്‍ഷൂറന്‍സ് പോളിസിയും ഭാര്യക്ക് 22,25,011 രൂപയുടേതും ആശ്രിതന് 14,92,044 രൂപയുടേയുമുണ്ട്. 1,45,20,000 രൂപ വിലമതിക്കുന്ന രണ്ട് ആഡംബര കാറുകള്‍, രണ്ട് ഹൗസ് ബോട്ടുകള്‍, മൂന്ന് മോട്ടോര്‍ ബോട്ടുകള്‍ എന്നിവ ചാണ്ടിക്കും 5,60,000 വില മതിക്കുന്ന ഒരു മോട്ടോര്‍ ബോട്ട് ഭാര്യയുടെ പേരിലുമുണ്ട്.
ചാണ്ടിയുടെ കൈയില്‍ 2,20,000 രൂപ വിലമതിക്കുന്ന 100 ഗ്രാം സ്വര്‍ണാഭരണവും ഭാര്യയുടെ കൈയില്‍ 11,00,000 രൂപ വിലമതിക്കുന്ന അര കിലോ സ്വര്‍ണവുമുണ്ട്. തോമസ് ചാണ്ടിയുടെ ജംഗമ വസ്തുക്കളുടെയും നിക്ഷേപത്തിന്റെയും മൊത്തം മൂല്യം 65,80,65,427 രൂപയാണ്. ഭാര്യയുടേത് 17,85,00,562 രൂപയും ആശ്രിതന്റേത് 15,02,044രൂപയുമാണ്. സ്താവര വസ്തുക്കളുടെ ആകെ മൂല്യം 8,56,92,000 രൂപ വരും. തോമസ് ചാണ്ടിയുടെ മൊത്തം ആസ്തി 92.37 കോടിയാണ്. അതായത് 92,37,60,033 രൂപ. ബാങ്ക് വായ്പകളോ മറ്റു ബാധ്യതകളോ തോമസ് ചാണ്ടിക്കില്ലെന്ന പ്രത്യേകതയുമുണ്ട്.
കായംകുളം മണ്ഡലം സ്ഥാനാര്‍ഥി പ്രതിഭാ ഹരിക്ക് കൈവശം 950 രൂപ, ജീവിത പങ്കാളിയുടെ കൈവശം 1300 രൂപ. മൊത്തം 1,24,541 രൂപ യുടെ ആസ്തിയുണ്ട്. ജീവിത പങ്കാളി 9,26,134 രൂപ. തകഴിയില്‍ കുടുംബസ്വത്തായി ലഭിച്ച അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന വസ്തു. സ്വന്തമായി വീടില്ല. 2,13,221 രൂപയുടെ ബാധ്യത.
അരൂര്‍മണ്ഡലം സ്ഥാനാര്‍ഥി എ എം ആരിഫിന്റെ കൈവശം 10,000 രൂപ. ജീവിത പങ്കാളി 20,000 രൂപ. ആരിഫിന്റെ മൊത്തം ആസ്തി 57,06,421 രൂപയും ബാധ്യത 6.75 ലക്ഷം രൂപയുമാണ്. അരൂര്‍ മണ്ഡലം കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സി ആര്‍ ജയപ്രകാശിന് കൈവശം 35,000. ജീവിതപങ്കാളി 25,000 രൂപ, ബാങ്ക് നിക്ഷേപം ജയപ്രകാശ് 5,38,171 രൂപ, ജീവിത പങ്കാളി 24,63,761 രൂപ.ഓഹരികള്‍ 6500 രൂപ. 48,20,961 രൂപയുടെ സമ്പാദ്യവും ജംഗമവസ്തുക്കളും ഭാര്യയുടെ പേരില്‍.1.75 കോടി രൂപ വിലമതിക്കുന്ന കൃഷി ഭൂമി സ്വന്തമായുണ്ട്.ഭാര്യയുടെ പേരില്‍ 2.80 കോടി രൂപ വിലമതിക്കുന്ന കൃഷി ഭൂമി. 60 ലക്ഷം രൂപ വിലമതിക്കുന്ന കാര്‍ഷികേതര ഭൂമിയും വീടും സ്വന്തമായുണ്ട്.
ചേര്‍ത്തല മണ്ഡലം സ്ഥാനാര്‍ഥി പി തിലോത്തമന്റെ കൈവശം 10,250 രൂപയും ജീവിതപങ്കാളിയുടെ കൈവശം 3,500 രൂപയും ആശ്രിതരില്‍ ഒരാളുടെ കൈവശം ആയിരം രൂപയും രണ്ടാമത്തേയാളുടെ കൈവശം 1,500 രൂപയുമുണ്ട്. ബാങ്ക് നിക്ഷേപമായി 2,36,721 രൂപ തിലോത്തമന്റെ പേരിലും 44238 രൂപ ഭാര്യയുടെ പേരിലുമുണ്ട്.ഭാര്യയുടെ പേരില്‍ 3,83,323 രൂപ പ്രൊവിഡന്റ് ഫണ്ട് നിക്ഷേപവും 3,41,598 രൂപയുടെ പോളിസിയും കെ എസ് എഫ് ഇയില്‍ 81,200 രൂപയുയെ ചിട്ടി നിക്ഷേപവുമുണ്ട്.
Next Story

RELATED STORIES

Share it