thrissur local

തോട്ടിലും കിണറുകളിലും കലര്‍ന്ന് കുടിവെള്ളം മലിനമായി

തൃശൂര്‍: ദേശീയപാത കുതിരാന്‍ കയറ്റത്തിനു സമീപം വഴുക്കുംപാറയില്‍ ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു ഫിനോള്‍ ചോര്‍ന്നു. ഇന്നലെ പുലര്‍ച്ച ഒന്നരയോടെയാണ് ഫിനോള്‍ കയറ്റിവന്ന ടാങ്കര്‍ലോറി കണ്ടെയ്‌നര്‍ലോറിയുമായി കൂട്ടിയിടിച്ചതിനെത്തുടര്‍ന്ന് നിയന്ത്രണം വിട്ട് മറിഞ്ഞത്.
കൊച്ചി ഹിന്ദുസ്ഥാന്‍ ഓര്‍ഗാനിക് കെമിക്കല്‍സില്‍ നിന്ന് മുംബൈയിലെ കെമിക്കല്‍ കമ്പനിയിലേക്ക് ഫിനോള്‍ കൊണ്ടുപോയിരുന്ന ടാങ്കര്‍ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ഫിനോള്‍ ചോര്‍ന്നൊഴുകിയതിനെ തുടര്‍ന്ന് സമീപത്തെ കിണറുകളിലും തോടിലുമെല്ലാം കലരുകയും പ്രദേശത്ത് കുടിവെള്ളം ഉപയോഗശൂന്യമാവുകയും ചെയ്തു. കൂടാതെ തോടിലെ മീനുകള്‍ വ്യാപകമായി ചത്തുപൊന്തിയിട്ടുണ്ട്.
പുലര്‍ച്ച ഒന്നരയോടെയുണ്ടായ ചോര്‍ന്ന ഫിനോള്‍ ഉച്ചയ്ക്ക് പതിനൊന്നരയോടെയാണ് നീക്കം ചെയ്യാനായത്. ഇത് സമീപവാസികളുടെ പ്രതിഷേധത്തിനിടയാക്കി. ഫയര്‍ഫോഴ്‌സെത്തിയാണ് പറമ്പില്‍ കുഴിയെടുത്ത് ടാര്‍പായില്‍ ഫിനോള്‍ ശേഖരിച്ചത്. ടാങ്കറിലെ ഫിനോള്‍ പൂര്‍ണമായും നീക്കം ചെയ്യാനായിട്ടില്ല. സ്ഥലം എംഎല്‍എ കെ രാജന്‍, എഡിഎം സി ലതിക എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു.
Next Story

RELATED STORIES

Share it