Idukki local

തോട്ടം തൊഴിലാളികള്‍ക്കുള്ള ഭവന പദ്ധതി പുരോഗമിക്കുന്നു



തൊടുപുഴ: കേരള സര്‍ക്കാര്‍ ഭവന രഹിതര്‍ക്കായി നടപ്പിലാക്കുന്ന സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയായ ലൈഫ് മിഷന്‍ പുരോഗമിക്കുന്നു. പദ്ധതി മുഖേനേ തോട്ടം മേഖലയിലെ ഭവന രഹിതരായ തൊഴിലാളികള്‍ക്കും, തോട്ടത്തി ല്‍ നിന്ന് വിരമിച്ചിട്ടും ലയങ്ങളില്‍ കഴിയുന്ന വിരമിച്ച തൊഴിലാളികള്‍ക്കും വീട് വയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഗുണഭോക്താക്കളുടെ കരട് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിനു മുന്നോടിയായി ഗുണഭോക്താക്കള്‍ ഫോട്ടോ, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ആധാര്‍കാര്‍ഡ്, റേഷന്‍ കാര്‍ഡ്, മറ്റെന്തെങ്കിലും രേഖകള്‍ ഉണ്ടെങ്കില്‍ അവയുടെ പകര്‍പ്പുകള്‍, സ്വന്തമായി സ്ഥലമുളളവര്‍, സ്ഥലത്തിന്റെ വിവരം, സര്‍വ്വേ നമ്പര്‍, കരം തീര്‍ത്ത രസീത് എന്നിവയുടെ പകര്‍പ്പും ഓരോ ഗുണഭോക്താക്കളും നല്‍കുന്ന വിവരങ്ങള്‍ സത്യസന്ധമാണെന്ന് സ്വയം/മാനേജ്‌മെന്റ് നല്‍കുന്ന സാക്ഷ്യപത്രം എന്നിവ സഹിതം ഇന്ന് (ജൂണ്‍ ഒന്ന്) മുതല്‍ 14 വരെ ബന്ധപ്പെട്ട ഇന്‍സ്‌പെക്ടര്‍ ഓഫ് പ്ലാന്റേഷന്‍സ് ഓഫീസുകളില്‍ നേരിട്ടെത്തി നല്‍കണം. ഭവനം ഫൗണ്ടേഷന്‍ ഓഫ് കേരള മുഖാന്തരം നടത്തിയ സ ര്‍വ്വേയില്‍ ഉള്‍പ്പെട്ട തോട്ടങ്ങളിലെ തൊഴിലാളികള്‍ക്കും സര്‍വ്വേയില്‍ പങ്കെടുക്കാത്ത തോട്ടങ്ങളിലെ തൊഴിലാളികള്‍ക്കും രേഖകള്‍ ഇന്‍സ്‌പെക്ടര്‍ ഓഫ് പ്ലാന്റേഷന്‍ ഓഫീസില്‍ സമര്‍പ്പിക്കാം. വിവരങ്ങള്‍ക്ക് ബന്ധപ്പെട്ട ഇന്‍സ്‌പെക്ടര്‍ ഓഫ് പ്ലാന്റേഷന്‍ ഓഫീസുകളില്‍ ഫോണ്‍ മുഖാന്തിരമോ, നേരിട്ടോ ബന്ധപ്പെടാവുന്നതാണെന്ന് ചീഫ് ഇന്‍സ്‌പെക്ടര്‍ ഓഫ് പ്ലാന്റേഷന്‍സ് അറിയിച്ചു.ഫോണ്‍ പീരുമേട് 04869 233878, വണ്ടന്‍മേട് 04868 234001, മൂന്നാര്‍ 04865 232565.
Next Story

RELATED STORIES

Share it