Pathanamthitta local

തൊഴിലുറപ്പ് പദ്ധതി : കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മാറ്റം വരുത്തിയത് ഗുണഭോക്താക്കള്‍ക്ക് വിനയായി



പത്തനംതിട്ട: മഹാത്മാഗാന്ധി ഗ്രാമീണ ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ മാര്‍ഗനിര്‍ദേശങ്ങളി ല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മാറ്റം വരുത്തിയത്  ഗുണഭോക്താക്കള്‍ക്കും വിനയായതായി ആക്ഷേപം. കാര്‍ഷിക മേഖലയി ല്‍  കൂടി നടപ്പാക്കിയതോടെ 30 ലക്ഷത്തോളം തൊഴിലാളികള്‍ക്ക് അനുഗ്രഹമായിരുന്നു പദ്ധതി . മുമ്പ് അഞ്ചേക്കര്‍ വരെ കൃഷിയിടമുള്ള ചെറുകിട കൃഷിക്കാരിലും പദ്ധതിയുടെ പ്രയോജനം ലഭിക്കുകയും അതുവഴി തൊഴില്‍ ആവശ്യപ്പെടുന്ന  അംഗങ്ങള്‍ക്ക് ആവശ്യാനുസരണം പണിയും  മികച്ച വരുമാനവും ലഭിച്ചിരുന്നു. നിര്‍മാണ മേഖലകളില്‍ തൊഴിലുറപ്പ് പദ്ധതി നിര്‍ത്തലാക്കിയതും ദോഷമായി.പ്രായപൂര്‍ത്തിയായ ഏതൊരു ഗ്രാമീണ കുടുംബത്തിനും സാമ്പത്തിക വര്‍ഷത്തില്‍ 100 ദിവസത്തെ തൊഴില്‍ നല്‍കാനുള്ള ദേശീയ തൊഴിലുറപ്പ് പദ്ധതിയാണ് നിലവില്‍ തൊഴിലില്ലാത്ത പദ്ധതിയായത്. അപേക്ഷിച്ച് 15 ദിവസത്തിനകം തൊഴില്‍, ചെയ്ത ജോലിക്ക് 14 ദിവസത്തിനകം കൂലി, കൂലി വൈകിയാല്‍ നഷ്ടപരിഹാരം, ആകെ തൊഴിലിന്റെ മൂന്നിലൊന്ന് ഭാഗം തൊഴിലുകള്‍ സ്ത്രീകള്‍ക്ക് സംവരണം, പരിക്കുപറ്റിയാല്‍ സൗജന്യ ചികിത്സ തുടങ്ങിയവയെല്ലാം ഇവയെല്ലാം പഴയ ചരിത്രമാവും. കൂലി കുടിശിക നല്‍കാത്തതിലും പദ്ധതി അട്ടിമറിച്ചതിലും പ്രതിഷേധിച്ച് 22ന് ജില്ലാ കമ്മറ്റികളുടെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണയും നടത്തുമെന്ന്  ഐഎന്‍ടിയുസി  സംസ്ഥാന ജനറല്‍ സെക്രട്ടറി മലയാലപ്പുഴ ജ്യോതിഷ്‌കുമാര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it