kannur local

തൊഴിലുറപ്പ് തൊഴിലാളികള്‍ ബാവലി പുഴയില്‍ തടയണ നിര്‍മിച്ചു

ഇരിട്ടി: ജലസംരക്ഷണ പ്രവര്‍ ത്തനത്തിന്റെ ഭാഗമായി പായം പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ ബാവലി പുഴയില്‍ തടയണ നിര്‍മിച്ചു. ബാവ ലിയുടെ ഭാഗമായ കോമ്പറ ഭാ ഗത്താണ് തടയണ. അമ്പതോളം തൊഴിലുറപ്പ് തൊഴിലാളികള്‍ നിര്‍മാണത്തില്‍ പങ്കാളികളായി. പഞ്ചായത്ത് പ്രസിഡന്റ് എന്‍ അശോകന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി സാവിത്രി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്അംഗങ്ങളായ വി കെ പ്രേമരാജന്‍, മീന അശോകന്‍, പവിത്രന്‍ കരിപ്പായി സംസാരിച്ചു.
Next Story

RELATED STORIES

Share it