Flash News

തൊഴിലുറപ്പ് : കേന്ദ്ര അവഗണനയ്‌ക്കെതിരേ നിയമസഭ



തിരുവനന്തപുരം: തൊഴിലുറപ്പു തൊഴിലാളികള്‍ക്ക് കൂലിയിനത്തില്‍ നല്‍കേണ്ട കുടിശ്ശികത്തുകയായ 683.39 കോടി രൂപ  നഷ്ടപരിഹാരം സഹിതം കാലതാമസമില്ലാതെ ലഭ്യമാക്കണമെന്ന് നിയമസഭ പ്രമേയത്തിലൂടെ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 2017 ഏപ്രിലില്‍ സംസ്ഥാനങ്ങള്‍ക്കു പദ്ധതിത്തുക അനുവദിച്ചപ്പോള്‍ കേരളത്തിന് തുച്ഛമായ തുകയാണ് നല്‍കിയത്. മറ്റു പല സംസ്ഥാനങ്ങള്‍ക്കും അര്‍ഹതപ്പെട്ട തുക അനുവദിച്ചപ്പോഴാണ് ഈ വിവേചനം. സ്‌കൂള്‍ തുറക്കാനിരിക്കെ കുട്ടികള്‍ക്ക് പഠനസാമഗ്രികളും യൂനിഫോമും വാങ്ങാന്‍ തൊഴിലാളികള്‍ കരുതിവയ്ക്കുന്ന തുക യഥാസമയം കിട്ടാത്തതിനാല്‍ ദുരിതം അനുഭവിക്കുകയാണ്. നിര്‍ധന കുടുംബത്തിലെ സ്ത്രീകള്‍ പൊരിവെയിലത്ത് തൊഴിലെടുത്തതിന്റെ കൂലി നിരവധി തവണ ആവശ്യപ്പെട്ടിട്ടും അനുവദിക്കാത്ത കേന്ദ്രസര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണ്. സംസ്ഥാനത്ത് തൊഴിലുറപ്പു പദ്ധതിയില്‍ 32.39 ലക്ഷം പേര്‍ക്കാണ് തൊഴില്‍ കാര്‍ഡുള്ളത്. ഇതില്‍ 18.34 ലക്ഷം കുടുംബങ്ങള്‍ സജീവമായി തൊഴില്‍ ചെയ്യുന്നവരാണെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. തദ്ദേശസ്വയംഭരണ മന്ത്രി ഡോ. കെ ടി ജലീല്‍ അവതരിപ്പിച്ച പ്രമേയം നിയമസഭ ഐകകണ്‌ഠ്യേന പാസാക്കി.
Next Story

RELATED STORIES

Share it