Flash News

തൊഴിലുറപ്പ് എന്നാല്‍ പുല്ലുവെട്ടല്ല : മന്ത്രി തോമസ് ഐസക്



അടൂര്‍: തൊഴിലുറപ്പു പദ്ധതിയെ ഹരിതകേരളം പദ്ധതിയുമായി ബന്ധപ്പെടുത്തി നാടിനെ പച്ചപ്പണിയിക്കുന്നതോടൊപ്പം ജലസമൃദ്ധിയും ഉറപ്പുവരുത്തുന്നതിനുള്ള കര്‍മപദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കിവരുന്നതെന്ന് മന്ത്രി ടി എം തോമസ് ഐസക്. ഹരിതകേരളം പദ്ധതിയിലുള്‍പ്പെടുത്തി പള്ളിക്കല്‍ ആറിന്റെ പുനരുജ്ജീവനം ഏറ്റെടുക്കുന്നതു സംബന്ധിച്ച് തെങ്ങമം മണമ്പുറത്ത് ചേര്‍ന്ന ജനകീയ കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുമ്പ് ചെയ്തപോലെ തൊഴിലുറപ്പ് എന്നാല്‍ പുല്ലുവെട്ട് എന്ന രീതിയിലേക്കു മാറ്റാന്‍ അനുവദിക്കില്ല. സര്‍ക്കാര്‍ ഒരുവര്‍ഷംകൊണ്ട് 50,000 കോടി രൂപയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കാണ് അനുമതി നല്‍കിയതന്നും മന്ത്രി പറഞ്ഞു. കേരളത്തിന്റെ സാമൂഹികക്ഷേമ രംഗത്തെ പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കുമ്പോ ള്‍ തന്നെ പശ്ചാത്തല വികസനത്തിലും വ്യവസായമേഖലയിലും ഊന്നല്‍ നല്‍കുകയും വമ്പിച്ച മുതല്‍മുടക്ക് നടത്തുകയും ചെയ്യുന്ന വികസനതന്ത്രമാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നതെന്ന് കേരള ഗസറ്റഡ് ഓഫിസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ 'കേരള ബജറ്റും സിവില്‍ സര്‍വീസും' എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് മന്ത്രി തോമസ് ഐസക് പറഞ്ഞു. നാം പിന്തുടര്‍ന്ന സാമൂഹിക വികസനതന്ത്രത്തിന്റെ ഫലമായി ജനങ്ങളുടെ ജീവിതനിലവാരം വര്‍ധിച്ചിട്ടുണ്ട്. ഇത് എല്ലാ മേഖലയിലും പുതിയ വെല്ലുവിളികള്‍ ഉയര്‍ത്തുകയാണന്നും അദ്ദേഹം പറഞ്ഞു. കെഎസ്എഫ്ഇ ചെയര്‍മാന്‍ ഫിലിപ്പോസ് തോമസ് അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it