kannur local

തൊഴിലാളി സമരം 25 ദിവസം പിന്നിടുന്നു : ആറളം ഫാമിന്റെ പ്രവര്‍ത്തനം സ്തംഭനാവസ്ഥയില്‍



ഇരിട്ടി: ആറളം ഫാമിലെ പ്ലാന്റേഷന്‍ തൊഴിലാളികളെ കാര്‍ഷിക മേഖലയിലെ തൊഴിലാളികളായി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് 24 ദിവസമായി നടക്കുന്ന സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് ഫാമിലെ മുഴുവന്‍ തൊഴിലാളികളും ഇന്നലെ പണിമുടക്കി. ഇതോടെ ഫാമിന്റെ പ്രവര്‍ത്തനം പൂര്‍ണമായി സ്തംഭിച്ചു. സമരം നടത്തിയ തൊഴിലാളികള്‍ ഫാം ഓഫിസിന് മുന്നില്‍ ധര്‍ണ നടത്തി. സിഐടിയു ജില്ലാ സെക്രട്ടറി എന്‍ വി ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. കെ വേലായുധന്‍ അധ്യക്ഷത വഹിച്ചു. സിപിഎം ഇരിട്ടി ഏരിയാ സെക്രട്ടറി ബിനോയ് കുര്യന്‍, കെ ടി ജോസ്്്്്്്്്്്്്്, വി ഷാജി, കെ കെ ജനാര്‍ദ്ദനന്‍, പി ജെ ബേബി, ആര്‍ ബാലകൃഷ്ണ പിളഌസംസാരിച്ചു. സമരം ഒത്തുതീര്‍പ്പാക്കാനായി മാനേജ്‌മെന്റ് തൊഴിലാളി യൂനിയന്‍ പ്രതിനിധികളുമായി നടത്തിയ രണ്ടാംവട്ട ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു. സമരം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണു തൊഴിലാളികളുടെ പണിമുടക്ക്. പ്ലാന്റേഷന്‍ തൊഴിലാളികളെ കര്‍ഷിക മേഖലയിലെ തൊഴിലാളികളായി കണക്കാക്കി ആനുകൂല്യങ്ങള്‍ അനുവദിക്കാമെന്ന് ഒരുവര്‍ഷം മുമ്പ് സര്‍ക്കാരുമായി ധാരണയുണ്ടാക്കിയിരുന്നു. എന്നാല്‍, ഫാമിലെ താല്‍ക്കാലിക തൊഴിലാളികളെ സ്ഥിരം തൊഴിലാളികളായി അംഗീകരിച്ചപ്പോഴും പ്ലാന്റേഷന്‍ തൊഴിലാളികളുടെ കാര്യത്തില്‍ തീരുമാനം ഉണ്ടായില്ല. പ്ലാന്റേഷനില്‍ 33 തൊഴിലാളികളാണ് വര്‍ഷങ്ങളായി കുറഞ്ഞ കൂലിക്ക് പണിയെടുക്കുന്നത്. മൂന്നാഴ്ചയായി തുടരുന്ന സമരത്തെ തുടര്‍ന്ന് പ്ലാന്റേഷന്‍ മേഖല പൂര്‍ണമായി നിശ്ചലമായിരിക്കുകയാണ്. മഴയ്ക്കു മുമ്പ് പൂര്‍ത്തിയാക്കേണ്ട പ്രവര്‍ത്തനങ്ങളൊന്നും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. റബറിന് റെയിന്‍ഗാഡ് ഉണ്ടാക്കിയാല്‍ മാത്രമേ മഴക്കാല ടാപ്പിങ് സാധ്യമാവൂ. ഇത് നടക്കാത്തതിനാല്‍ മഴക്കാലത്ത് ഉണ്ടാവാന്‍ പോവുന്ന ഉല്‍പാദന നഷ്ടം ഫാമിനെ വന്‍ പ്രതിസന്ധയിലാക്കും.
Next Story

RELATED STORIES

Share it