thrissur local

തൊഴിലാളികളെത്തിയില്ല: മറുനാടന്‍ തൊഴിലാളി സംഗമം മുടങ്ങി



ചാവക്കാട്: തൊഴിലാളികള്‍ എത്താതിരുന്നതിനെത്തുടര്‍ന്ന് ചാവക്കാട് നഗരസഭയില്‍ നടത്താനിരുന്ന മറുനാടന്‍ തൊഴിലാളിസംഗമം നടന്നില്ല. സാക്ഷരതാ മിഷന്റെ ചങ്ങാതി പദ്ധതിയുടെ ഭാഗമായാണ് നഗരസഭാ ഹാളില്‍ പരിപാടി സംഘടിപ്പിച്ചിരുന്നത്. നഗരസഭയില്‍ ആയിരത്തിലേറെ മറുനാടന്‍ തൊഴിലാളികളുള്ളതില്‍ അഞ്ചോ ആറോ പേര്‍ മാത്രമാണ് പരിപാടിക്ക് എത്തിയത്. തൊഴിലാളികള്‍ എത്താതിരുന്നതിനെത്തുടര്‍ന്ന് സംഘാടകര്‍ പരിപാടി റദ്ദാക്കി. കെ വി അബ്ദുള്‍ ഖാദര്‍ എംഎല്‍എയാണ് പരിപാടി ഉദ്ഘാടനം ചെയ്യാനിരുന്നത്. തൊഴിലാളികളെ അവരുടെ വാസസ്ഥലങ്ങളില്‍ പോയി പരിപാടിക്ക് സംഘാടകര്‍ ക്ഷണിച്ചിരുന്നു. തൊഴിലാളികള്‍ക്ക് ജോലി നല്‍കുന്ന തൊഴിലുടമകള്‍, തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടങ്ങളുടെ ഉടമകള്‍ എന്നിവര്‍ മുഖേനയാണ് വിവരം അറിയിച്ചിരുന്നത്. എന്നാല്‍ സംഗമത്തില്‍ പങ്കെടുക്കുന്നതിന് തൊഴിലുടമകളും കെട്ടിടങ്ങളുടെ ഉടമകളും ഇവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയെന്നാണ് പരിപാടിയുടെ സംഘാടകര്‍ ആരോപിക്കുന്നത്. തൊഴിലാളികള്‍ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരായാല്‍ ഇവരോടുള്ള ചൂഷണം നടത്താനാവില്ലെന്ന തോന്നലില്‍ നിന്നാണ് ഉടമകള്‍ ഇവരെ സംഗമത്തിന് അയയ്ക്കാതിരുന്നതെന്നു പറയുന്നു. എന്നാല്‍ പരിപാടി ഉപേക്ഷിക്കാന്‍ നഗരസഭയും സാക്ഷരതാപദ്ധതിയുടെ നടത്തിപ്പുകാരും തയ്യാറല്ല. തൊഴിലാളികള്‍ താമസിക്കുന്ന കേന്ദ്രങ്ങളില്‍ച്ചെന്ന് ബോധവല്‍്കരണ പരിപാടി നടത്താനാണ് അധികൃതരുടെ തീരുമാനം. പരിപാടിയുടെ ഭാഗമായി ‘സിനിമാക്കൊട്ടകയുടെ ഉദ്ഘാടനം, തൊഴിലാളികളുടെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന വിവിധ പുരസ്‌കാരങ്ങള്‍ നേടിയ ‘നോ മാന്‍സ് ലാന്‍ഡ്’ എന്ന സിനിമയുടെ പ്രദര്‍ശനം എന്നിവയും സംഘടിപ്പിച്ചിരുന്നു.
Next Story

RELATED STORIES

Share it