malappuram local

തൊട്ടാല്‍ പൊള്ളും റമദാന്‍ വിപണി

മലപ്പുറം: റമദാനോടനുബന്ധിച്ച് കോഴിയിറച്ചി വില കുതിക്കുന്നു. പഴം, പച്ചക്കറി, മീന്‍ വിലയിലും വന്‍ വര്‍ദ്ധനനാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ ഒരു മാസമായി കോഴി വില പ്രതിദിനം വര്‍ധിക്കുകയാണ്. രണ്ടു മാസത്തിനിടെ കോഴി വിലയില്‍ കിലോയ്ക്ക് എഴുപത് രൂപയുടെ വര്‍ധനയുണ്ടായി. തമിഴ്‌നാട്ടിലെ കനത്ത മഴയെ തുടര്‍ന്ന് കോഴിഫാമുകളില്‍ ഉല്‍പാദനം കുറഞ്ഞതാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്. കോഴിയുടെ നിലവിലുള്ള ചില്ലറവില്‍പ്പന വില കിലോയ്ക്ക് 130 - 140 ആണ്. കോഴിയിറച്ചിക്ക് 200 രൂപയും. ഒരു മാസം മുന്‍പ് കോഴി വില 80 രൂപയായിരുന്നു. ഇറച്ചിക്ക് 140 - 150 നിരക്കിലും. ദിവസം തോറും രണ്ടു രൂപ മുതല്‍ അഞ്ചു രൂപവരെ തുടര്‍ച്ചയായി വിലവര്‍ധിച്ചു വരികയാണെന്ന് കച്ചവടക്കാര്‍ പറയുന്നു. കനത്ത മഴയില്‍ കേരളത്തിലേക്കു പ്രധാനമായും കോഴിയെത്തുന്ന തമിഴ്്‌നാട്ടിലെ പല കോഴി ഫാമുകളുടെയും പ്രവര്‍ത്തനം തടസപ്പെട്ടു. ഇതോടെ ഉല്‍പാദനം കുറഞ്ഞു. കോഴിക്കുഞ്ഞുങ്ങളെ വിരിയിച്ചെടുക്കുന്ന ജോലികളാണ് പ്രധാനമായും തടസപ്പെട്ടത്. ഇതോടെ വളര്‍ച്ചയെത്തിയ കോഴികളുടെ എണ്ണം കുറഞ്ഞു. റംസാന്‍ മാസമായതോടെ ഡിമാന്റ് വര്‍ധിക്കുന്നതും വില വര്‍ധനയ്ക്ക് കാരണമാവുന്നുണ്ട്. പ്രായമെത്താത്ത കോഴികളെയാണ് ഇപ്പോള്‍ കേരളത്തിലേക്കു കയറ്റി അയക്കുന്നത്. സാധാരണയായ ഫാമുകളില്‍നിന്ന് 40 - 45 ദിവസം പ്രായമായ കോഴികളെയാണ് വില്‍ക്കാറുള്ളത്. ഇവ പത്തു ദിവസം കൂടി ജീവിക്കും. അതിനുള്ളില്‍ ചില്ലറ വില്‍പ്പനക്കടകളില്‍ നിന്ന് വിറ്റഴിയും. എന്നാല്‍, ഇപ്പോള്‍ 25 ദിവസം പ്രായമായ കോഴികളെ പോലും കേരളത്തിലേക്ക് അയക്കുന്നുണ്ട്. ഇവയ്ക്ക് തൂക്കം കുറവായിരിക്കും. വിലവര്‍ധനയ്ക്കും ഇതും കാരണമായിട്ടുണ്ട്. നാട്ടില്‍ പലയിടത്തും ഫാമുകളുണ്ടെങ്കിലും വിലവര്‍ധയില്‍ വലിയ മാറ്റമൊന്നുമില്ല. അതേസമയം, വില വര്‍ദ്ധന ചെറുകിട ഫാമുകള്‍ക്കും പ്രദേശിക കര്‍ഷകര്‍ക്കും ഗുണമായിട്ടുണ്ട്്്. റമദാന്‍ പിറന്നതോടെ കോഴി ഇറച്ചിക്ക് ആവശ്യക്കാര്‍ വര്‍ധിച്ചിട്ടുണ്ട്. ഉയര്‍ന്ന വിലയില്‍ ഇറച്ചി വാങ്ങേണ്ട ഗതികേടിലാണ് നാട്ടുകാര്‍. മല്‍സ്യവിലയിലും വലിയ വര്‍ധനയാണുണ്ടായത്. ആവോലി, നെയ്മീന്‍, അയക്കുറ എന്നിവയുടെ ലഭ്യത കുറവാണ് വില കൂട്ടിയത്. ആവോലി കിലോയ്ക്ക് 700 രൂപയാണ് വില. അയക്കുറ വില 800- 900 ആയി. ചെറുമല്‍സ്യങ്ങളുടെ വിലയും വര്‍ധിക്കുകയാണ്. കിലോ 140 രൂപയ്ക്കാണ് ചെറുമീന്‍ വില്‍പ്പന. നേന്ത്രപഴം ഇന്നലത്തെ ചില്ലറ വില്‍പ്പന വില 55 രൂപയായിരുന്നു. ചെറു പഴങ്ങള്‍ക്ക്് 40 കൊടുക്കണം. റമദാനായതോടെ വില കൃത്രിമമായി വര്‍ദ്ധിപ്പിക്കുകയാണെന്ന ആരോപണവുമുണ്ട്്. ആപ്പിള്‍ വരവ്് വിദേശത്തുനിന്നാണെന്നതിനാല്‍ 160 രൂപയാണ് വില. ഇന്ത്യന്‍ ആപ്പിളുകളുടെ സീസണ്‍ വരാനിരിക്കുന്നതേയുള്ളൂ. പൈനാപ്പിള്‍ വില 50 കടന്നു. മുന്തിരി നല്ല ഇനത്തിന് 100 ല്‍ കൂടുതല്‍ കൊടുക്കണം. തണ്ണിമത്തന്‍ 20 ലാണ് നില്‍പ്പ്്. പച്ചക്കറി വിലയും കുടുകയാണ്. അത്തായ സ്‌പെഷ്യലുകളായ ചീര, ചിരങ്ങ, പടവലം മുരിങ്ങയില എന്നിവയ്ക്ക്്് വന്‍ ഡിമാന്റാണ്്. തക്കാളി, വലിയ ഉ—ളളി വില 20 ലെത്തി. പയര്‍, ബീന്‍സ്് 60 ലെത്തി. പച്ചമുളക്് 40 - 50 ആണ്് വില. വില വര്‍ദ്ദിച്ചതോടെ ആളുകള്‍ ഉപയോഗം ചുരുക്കിയത്് കച്ചവടത്തെയും ബാധിച്ചിട്ടുണ്ട്്. മഴ കനത്താല്‍ കച്ചവടം ഇനിയും കുറയുമെന്ന ഭയപ്പാടില്‍ കുറഞ്ഞ സ്്്്‌റ്റോക്ക്്് മാത്രമേ കച്ചവടക്കാര്‍ എടുക്കുന്നുള്ളൂ. അതേസമയം, കോഴി വില വര്‍ദ്ധന ബീഫ്്, മട്ടന്‍ കച്ചവടക്കാര്‍ക്ക്് അനുഗ്രഹമായിട്ടുണ്ട്്.
Next Story

RELATED STORIES

Share it