Flash News

തൊഗാഡിയ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന് കോടതിയുടെ ശകാരം



കാഞ്ഞങ്ങാട്: വര്‍ഗീയ വികാരം ഇളക്കിവിടുന്ന തരത്തില്‍ പ്രസംഗിച്ചുവെന്ന കേസില്‍ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച വിശ്വഹിന്ദുപരിഷത്ത് അന്താരാഷ്ട്ര ജനറല്‍ സെക്രട്ടറി പ്രവീണ്‍ തൊഗാഡിയയെ കോടതിയില്‍ ഹാജരാക്കുന്നതില്‍ പോലിസ് വീഴ്ച വരുത്തിയതില്‍ കോടതിയുടെ ശകാരം. ഇക്കാര്യത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ നേരിട്ടെത്തി വിശദീകരണം നല്‍കണമെന്ന് കാഞ്ഞങ്ങാട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് ഒന്ന് എം ബാലകൃഷ്ണന്‍ നിര്‍ദേശിച്ചു. 2011 ഏപ്രില്‍ 30ന് ഹിന്ദുഐക്യവേദി സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു തൊഗാഡിയയുടെ വിവാദ പ്രസംഗം. പ്രസംഗം വിവാദമായതോടെ പോലിസ് സ്വമേധയാ കേസെടുത്തു. പിന്നീട് തൊഗാഡിയയെ അറസ്റ്റ് ചെയ്യാന്‍ സാധിക്കുന്നില്ലെന്നും എവിടെയാണുള്ളതെന്ന് അറിയില്ലെന്നുമാണ് പോലിസ് കോടതിയെ അറിയിച്ചത്. തുടര്‍ന്നാണ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്.
Next Story

RELATED STORIES

Share it